പാമ്പാടി-അരീപ്പറമ്പ് റോഡിന്‍റെ പണി ഇഴയുന്നു
Tuesday, January 31, 2023 11:21 PM IST
അ​​രീ​​പ്പ​​റ​​മ്പ്: പാ​​മ്പാ​​ടി-​അ​​രീ​​പ്പ​​റ​​മ്പ് റോ​​ഡി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ ജോ​​ലി​​ക​​ൾ വൈ​​കു​​ന്ന​​താ​​യി പ​​രാ​​തി. ക​​ള​​പ്പു​​ര​​ക്ക​​ൽ​​പ്പ​​ടി മു​​ത​​ൽ പാ​​റാ​​മ​​റ്റം വ​​രെ റോ​​ഡ് വെ​​ട്ടി​പ്പൊ​​ളി​​ച്ച് ഇ​​ട്ടി​​ട്ട് ഒ​​രു​​മാ​​സ​​മാ​​യി. കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ർ​​ക്കും ചെ​​റു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ക​​ട​​ന്നു പോ​​കു​​ന്ന​​തു വ​​ള​​രെ ബു​​ദ്ധി​​മു​​ട്ടി​​യാ​​ണ്.
വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ട​​യ​​റു​​ക​​ൾ പ​​ഞ്ച​​റാ​​വു​​ന്ന​​ത് പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തി​​ൽ ജ​​ല അ​​ഥോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് ലൈ​​ൻ പ​​ണി​​ക​​ൾ വൈ​​കു​​ന്ന​​തു റോ​​ഡി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ വൈ​​കി​​പ്പി​​ക്കു​​ന്ന​​താ​​യി ആ​​ക്ഷേ​​പ​​മു​​ണ്ട്. റോ​​ഡ് നി​​ർ​​മാ​​ണം ഉ​​ട​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ.

കാ​ണി​ക്ക​വ​ഞ്ചി മോ​ഷ​ണം പോ​യി

കു​​മ​​ര​​കം: കു​​മ​​ര​​കം വാ​​ച്ചാ​​പ​​റ​​മ്പി​​ൽ ശ്രീ​​ദു​​ർ​​ഗാ​​ദേ​​വി ക്ഷേ​​ത്ര​​ത്തി​​ലെ കാ​​ണി​​ക്ക​​വ​​ഞ്ചി മോ​​ഷ​​ണം പോ​​യി. ക്ഷേ​​ത്ര ന​​ട​​യി​​ൽ ഇ​​രു​​ന്ന കാ​​ണി​​ക്ക​​വ​​ഞ്ചി​​യാ​​ണു കാ​ണാ​താ​യ​ത്. ക​​ഴി​​ഞ്ഞ രാ​​ത്രി​​യാ​​ടെ​​യാ​​ണു മോ​​ക്ഷ​​ണ വി​​വ​​രം ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടെ​​തെ​​ന്ന് ക്ഷേ​​ത്രം സെ​​ക്ര​​ട്ട​​റി വി.​​എ​​സ്. പ്ര​​ദീ​​പ് കു​​മാ​​ർ പ​​റ​​ഞ്ഞു.
മ​​ണ്ഡ​​ലം ചി​​റ​​പ്പ് കാ​​ല​​ത്തെ ന​​ട​​വ​​ര​​വും കാ​​ണി​​ക്ക​​വ​​ഞ്ചി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ മാ​​സം 25നാ​​ണ് അ​​വ​​സാ​​ന​​മാ​​യി കാ​​ണി​​ക്ക​​വ​​ഞ്ചി തു​​റ​​ന്ന​​ത്. പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ട​​താ​​യി ക്ഷേ​​ത്രം ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​മീ​​പ​​ത്തെ പ​​ല​​ച​​ര​​ക്ക് ക​​ട​​യി​​ലും പ​​ട്ടാ​​പ​​ക​​ൽ മോ​​ഷ​​ണം ന​​ട​​ന്നി​​രു​​ന്നു. ഉ​​ട​​മ ക​​ട അ​​ട​​ച്ചു പു​​റ​​ത്തു​​പോ​​യ ത​​ക്കം നോ​​ക്കി ഉ​​ള്ളി​​ൽ പ്ര​​വേ​​ശി​​ച്ച ക​​ള്ള​​ൻ ക​​ട​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ​​ണം അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ട് സം​​ഭ​​വ​​ത്തി​​ലും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്.