മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും പിഴയും‌
Tuesday, January 31, 2023 11:21 PM IST
കോ​​ട്ട​​യം: മാ​​ന​​സി​​ക വൈ​​ക​​ല്യ​​മു​​ള്ള പ​​ത്തു വ​​യ​​സു​​കാ​​രി​​യെ പാ​​ന്പാ​​ടി​​യി​​ൽ റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ​വ​ച്ച് പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പി​​താ​​വി​​ന്‍റെ സു​​ഹൃ​​ത്താ​​യ അ​​യ​​ൽ​​വാ​​സി​​ക്ക് 20 വ​​ർ​​ഷം ക​​ഠി​​ന​ത​​ട​​വും ര​​ണ്ടു ല​​ക്ഷം രൂ​​പ പി​​ഴ​​യും. പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യും പാ​​ന്പാ​​ടി​യി​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്ന സി.​​എ​​ൻ. ബാ​​ബു (53)വി​​നെ​​യാ​​ണ് അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി ഒ​​ന്ന് (പോ​​ക്സോ) കെ.​​എ​​ൻ. സു​​ജി​​ത്ത് ശി​​ക്ഷി​​ച്ച​​ത്. പി​​ഴ അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ര​​ണ്ടു വ​​ർ​​ഷം​കൂ​​ടി ത​​ട​​വ് അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രും. പി​​ഴ അ​​ട​​ച്ചാ​​ൽ ഈ ​​തു​​ക അ​​തി​​ജീ​​വി​​ത​​യ്ക്കു ന​​ൽ​​ക​​ണ​​മെ​​ന്നും കോ​​ട​​തി വി​​ധി​​ച്ചു.
2017 ഫെ​​ബ്രു​​വ​​രി നാ​​ലി​​നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പി​​താ​​വി​​ന്‍റെ സു​​ഹൃ​​ത്താ​​യ പ്ര​​തി നി​​ര​​ന്ത​​രം വീ​​ട്ടി​​ൽ എ​​ത്തി​​യി​​രു​​ന്നു. സം​​ഭ​​വ ദി​​വ​​സം വീ​​ട്ടി​​ലെ​​ത്തി​​യ പ്ര​​തി, കു​​ട്ടി​​യ്ക്ക് മി​​ഠാ​​യി വാ​​ങ്ങി ന​​ൽ​​കാ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്ത് സ​​മീ​​പ​​ത്തെ ക​​ട​​യി​​ലേ​​ക്കു വി​​ളി​​ച്ചു​​കൊ​​ണ്ടു പോ​​കു​​ക​​യാ​​യി​​രു​​ന്നു. സ​​ന്ധ്യ ക​​ഴി​​ഞ്ഞി​​ട്ടും കു​​ട്ടി​​യെ കാ​​ണാ​​തെ വ​​ന്ന​​തോ​​ടെ മാ​​താ​​വ് പി​​ന്നാ​​ലെ തി​​ര​​ക്കി​​യെ​​ത്തി. ഇ​​വ​​ർ ന​​ട​​ന്നു വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണു പ്ര​​ദേ​​ശ​​ത്തെ റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ​​നി​​ന്നു പ്ര​​തി കു​​ട്ടി​​യെ​​യു​​മാ​​യി ക​​യ​​റി​വ​​രു​​ന്ന​​ത് ക​​ണ്ട​​ത്.
വീ​​ട്ടി​​ലെ​​ത്തി​​യ​​ശേ​​ഷം മാ​​താ​​വ് കു​​ട്ടി​​യോ​​ട് കാ​​ര്യ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​പ്പോ​​ഴാ​​ണു പീ​​ഡ​​ന വി​​വ​​രം പു​​റ​​ത്ത​​റി​​ഞ്ഞ​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി എം.​​എ​​ൻ. പു​​ഷ്ക​​ര​​ൻ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി.