അതിരമ്പുഴ തിരുനാൾ: ഇന്ന് കൊടിയിറങ്ങും
Tuesday, January 31, 2023 11:21 PM IST
അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ൾ എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ടെ ഇ​​ന്ന് സ​​മാ​​പി​​ക്കും. വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം രാ​​ത്രി 7.30ന് ​​വ​​ലി​​യ​​പ​​ള്ളി​​യു​​ടെ മ​​ദ്ബ​​ഹ​​യി​​ൽ പു​​നഃ​പ്ര​​തി​​ഷ്ഠി​​ക്കും.
തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് 20നാ​​ണ് തി​​രു​​സ്വ​​രൂ​​പം മ​​ദ്ബ​​ഹ​​യി​​ൽ​നി​​ന്ന് പു​​റ​​ത്തെ​​ടു​​ത്ത് പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ച്ച​​ത്. എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സ​​ന്ധ്യ​​യ്ക്ക് ന​​ട​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ സം​​വ​​ഹി​​ച്ച ശേ​​ഷ​​മാ​​ണ് തി​​രു​​സ്വ​​രൂ​​പം മ​​ദ്ബ​​ഹ​​യി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​ത്. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല​​ല്ലാ​​തെ തി​​രു​​സ്വ​​രൂ​​പം പു​​റ​​ത്തെ​​ടു​​ത്ത് പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​ത് പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന​ത്തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സെ​​പ്റ്റം​​ബ​​ർ മാ​​സ​​ത്തി​​ലെ മൂ​​ന്നാം ഞാ​​യ​​റാ​​ഴ്ച മാ​​ത്ര​​മാ​​ണ്. എ​​ല്ലാ വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ലും രാ​​വി​​ലെ 6.45നും ​​വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ​​ന്‍റെ മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ശു​​ദ്ധ​ന്‍റെ ന​​ട​​തു​​റ​​ക്കാ​​റു​​ണ്ട്.
ഇ​​ന്ന് രാ​​വി​​ലെ 5.45നും 7.30​​നും ഒ​​മ്പ​​തി​​നും 11നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും നാ​​ലി​​ന്യം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 5.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​ന്‍റെ തി​​രു​​സ്വ​​രൂ​​പം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. വ​​ലി​​യ പ​​ള്ളി​​ക്കും കു​​രി​​ശ​​ടി​​ക്കും വ​​ലം വ​​യ്ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ക്കു​​മ്പോ​​ൾ വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പു​​നഃ​പ്ര​​തി​​ഷ്ഠി​​ക്കും.
മോ​​ണ്ട​​ള​​ത്തി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന രൂ​​പ​​ക്കൂ​​ട്ടി​​ൽ​നി​​ന്ന് പു​​റ​​ത്തെ​​ടു​​ക്കു​​ന്ന തി​​രു​​സ്വ​​രൂ​​പം അ​​ൾ​​ത്താ​​ര​​യി​​ലേ​​ക്ക് സം​​വ​​ഹി​​ച്ച് പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​ക​​ൾ​​ക്കു ശേ​​ഷം മ​​ദ്ബ​​ഹ​​യി​​ൽ പു​​നഃ​പ്ര​തി​​ഷ്ഠി​​ച്ച് ന​​ട അ​​ട​​യ്ക്കും.
വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ഗ്രി​​ഗ​​റി മേ​​പ്പു​​റം, ഫാ. ​​ജ​​സ്റ്റി​​ൻ പു​​ത്ത​​ൻ​​പു​​ര​​ച്ചി​​റ തൈ​​ക്ക​​ളം, ഫാ. ​​സ​​ച്ചി​​ൻ കു​​ന്ന​​ത്ത്, ഫാ. ​​സാ​​ജ​​ൻ പു​​ളി​​ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.


അ​​തി​​ര​​മ്പു​​ഴ പ​​ള്ളി​​യി​​ൽ ഇ​​ന്ന്
എ​​ട്ടാ​​മി​​ടം
രാ​​വി​​ലെ 5.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന - ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ
7.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​ക്രി​​സ്റ്റി കൂ​​ട്ടു​​മ്മേ​​ൽ
ഒ​​മ്പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​ആ​​ന്‍റോ പെ​​രു​​മ്പ​​ള്ളി​​ത്ത​​റ
11ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​ടോം കൈ​​നി​​ക്ക​​ര
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​ആ​ന്‍റ​​ണി ചൂ​​ര​​വ​​ടി
വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ആ​​ർ​​ച്ച് പ്രി​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യിം
5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
6.30ന് ​​ല​​ദീ​​ഞ്ഞ്, പ്ര​​ദ​​ക്ഷി​​ണം
7.30ന് ​​വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്ക​​ൽ
സ​​മാ​​പ​​ന പ്രാ​​ർ​​ഥ​​ന, ആ​​ശീ​​ർ​​വാ​​ദം, കൊ​​ടി​​യി​​റ​​ക്ക​​ൽ
ഗാ​​ന​​മേ​​ള (ചെ​​ന്നൈ മെ​​ല​​ഡീ