എം​ജി നെ​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: അ​സം​പ്ഷ​ന്‍ ജേ​താ​ക്ക​ള്‍
Tuesday, January 31, 2023 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ ന​​ട​​ന്ന എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല നെ​​റ്റ് ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി. ലീ​​ഗ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ എ​​ല്ലാ ടീ​​മു​​ക​​ളെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​സം​​പ്ഷ​​ന്‍ ജേ​​താ​​ക്ക​​ള​​യ​​ത്. യു​​സി കോ​​ള​​ജ് ആ​​ലു​​വ​​യെ 24 നെ​​തി​​രേ 29 പോ​​യി​​ന്‍റു​​ക​​ള്‍​ക്കും പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​നെ 10 നെ​​തി​​രേ 39 പോ​​യി​​ന്‍റു​ക​​ള്‍​ക്കും കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​ത കോ​​ള​​ജി​​നെ അ​ഞ്ചി​നെ​​തി​രേ 57 പോ​​യി​​ന്‍റു​​ക​​ള്‍​ക്കും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​സം​​പ്ഷ​​ന്‍ വി​​ജ​​യി​​ച്ച​​ത്.
യു​​സി കോ​​ള​​ജ് ആ​​ലു​​വ ര​​ണ്ടാം സ്ഥാ​​ന​​വും പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.
പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ മാ​​ര്‍​ത്തോ​​മാ കോ​​ള​​ജ് തി​​രു​​വ​​ല്ല ഒ​​ന്നാം സ്ഥാ​​ന​​വും യു​​സി കോ​​ള​​ജ് ആ​​ലു​​വ ര​​ണ്ടാം സ്ഥാ​​ന​​വും എ​​സ്എ​​ന്‍​എം കാ​​ള​​ജ് മാ​​ല്യ​​ങ്ക​​ര മൂ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. വി​​ജ​​യി​​ക​​ള്‍​ക്ക് അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ.​​അ​​നി​​ത ജോ​​സ് ട്രോ​​ഫി​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.