മ​ക​ര​പ്പൂ​യ മ​ഹോ​ത്സ​വം
Wednesday, February 1, 2023 10:55 PM IST
പെ​രു​വ: കു​ന്ന​പ്പ​ള്ളി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​പ്പൂ​യ മ​ഹോ​ത്സ​വ​വും ഗു​രു​ദേ​വ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ വാ​ര്‍ഷി​ക​വും ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ന്‍റെ പു​നഃ​ര്‍നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ക്ഷേ​ത്ര ച​ട​ങ്ങു​ക​ളോ​ടും കാ​വ​ടി ഘോ​ഷ​യാ​ത്ര​യോ​ടും കൂ​ടി ഉ​ത്സ​വം ന​ട​ത്തു​മെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. പ്ര​തി​ഷ്ഠാ വാ​ര്‍ഷി​ക ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ക​ല​ശ​പൂ​ജ, അ​ന്ന​ദാ​നം.
മ​ക​ര​പ്പൂ​യ ദി​വ​സ​മാ​യ അ​ഞ്ചി​ന് ഗു​രു​പൂ​ജ, ക​ല​ശം, അ​ഷ്ടാ​ഭി​ഷേ​കം എ​ന്നീ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് പ്ര​സാ​ദ ഊ​ട്ട്, രാ​ത്രി ഏ​ഴി​ന് കാ​വ​ടി, താ​ല​പ്പൊ​ലി വ​ര​വേ​ല്‍പ്പ്.

ക​ല​ശ മ​ഹോ​ത്സ​വം

പെ​രു​വ: അ​വ​ര്‍മ മ​ങ്ങാ​ട്ട് കൊ​ട്ടാ​രം മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ ക​ല​ശ മ​ഹോ​ത്സ​വം മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.45-ന് ​പു​രാ​ണ​പാ​രാ​യ​ണം, 8.15-ന് 361-ാം ​ന​മ്പ​ര്‍ അ​വ​ര്‍മ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നാ​രാ​യ​ണീ​യ പാ​രാ​യ​ണം, 6.30-ന് ​ക​ള​മ്പൂ​ര്‍ രാ​മ​ച​ന്ദ്ര​ന്‍റെ സോ​പാ​ന​സം​ഗീ​തം, രാ​ത്രി 7.15-ന് ​കോ​ല്‍തി​രു​വാ​തി​ര, എ​ട്ടി​ന് കോ​മ​ഡി​ഷോ. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ക​ല​ശ​പൂ​ജ​ക​ള്‍, ഒ​മ്പ​തി​ന് ശാ​സ്ത്രീ​യ സം​ഗീ​തം, തു​ട​ര്‍ന്ന് ക​ല​ശാ​ഭി​ഷേ​കം, 10-ന് ​നാ​രാ​യ​ണീ​യ പാ​രാ​യ​ണം, 10.30-ന് ​ക​ള​ഭാ​ഭി​ഷേ​കം, 11-ന് ​അ​പ്പം​മൂ​ട​ല്‍, ഉ​ച്ച​യ്ക്ക് 12.30-ന് ​പ്ര​സാ​ദ​ഊ​ട്ട്, വൈ​കൂ​ന്നേ​രം 5.30-ന് ​പ​ഞ്ച​വാ​ദ്യം, രാ​ത്രി 7.15-ന് ​നാ​രാ​യ​ണീ​യ തി​രു​വാ​തി​ര, 7.30-ന് ​ഓ​ട്ട​ന്‍തു​ള്ള​ല്‍, എ​ട്ടി​ന് കൊ​ല്ലം ത​പ​സ്യ ക​ലാ​കേ​ന്ദ്രം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നാ​ട​കം.