സ​ണ്ണി​യു​ടെ 50-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി
Wednesday, February 1, 2023 10:55 PM IST
വൈ​ക്കം : ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ഞ്ഞ​നു​ജ​ന്‍റെ 50-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ആ​റു സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ക​ര​ഘോ​ഷ​മു​യ​ർ​ത്തി ഒ​രു നാ​ടൊ​ന്നാ​കെ പി​റ​ന്നാ​ൾ​മ​ധു​രം പ​ങ്കി​ടാ​നെ​ത്തി. ടി​വി പു​രം മ​റ്റ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്‍റേ​യും ഏ​ലി​യാ​മ്മ​യു​ടേ​യും ഏ​ഴാ​മ​ത്തെ മ​ക​ൻ തോ​മ​സി​ന്‍റെ (സ​ണ്ണി) 50-ാം പി​റ​ന്നാ​ളാ​ണ് നാ​ടി​ന്‍റെ​യാ​കെ ആ​ഘോ​ഷ​മാ​യി മാ​റി​യ​ത്.
1973 ജ​നു​വ​രി 19ന് ​ജ​നി​ച്ച സ​ണ്ണി​യു​ടെ കാ​ലു​ക​ൾ ജ​ന്മ​നാ വ​ള​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വ​ള​രും തോ​റും വൈ​ക​ല്യ​ങ്ങ​ൾ കൂ​ടി സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. അ​ഞ്ചു​വ​യ​സി​നു ശേ​ഷ​മാ​ണ് പ​തു​ക്കെ ഇ​ഴ​യാ​ൻ തു​ട​ങ്ങി​യ​ത്. ഏ​ഴു വ​യ​സി​ലാ​ണ് ന​ട​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗം കാ​ര്യ​മാ​യ വ​ള​ർ​ച്ച നേ​ടി​യി​ട്ടി​ല്ലാ​ത്ത കാ​ല​ത്ത് ഏ​ലി​യാ​മ്മ​യു​ടെ ജാ​ഗ്ര​ത​യും പ​രി​ച​ര​ണ​വു​മാ​ണ് മ​ക​ന്‍റെ ജീ​വ​ൻ കു​ട്ടി​കാ​ല​ത്ത് പൊ​ലി​യാ​തി​രു​ന്ന​ത്. പി​ന്നീ​ട് മു​തി​ർ​ന്ന​പ്പോ​ൾ സ​ഹോ​ദ​ര​ങ്ങ​ളെ​ല്ലാം സ​ണ്ണി​യെ ചേ​ർ​ത്തു പി​ടി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ്നേ​ഹ​വും പ​രി​ലാ​ള​ന​ങ്ങ​ളും​മൂ​ലം സ​ണ്ണി​യു​ടെ പ​ല രോ​ഗ​ങ്ങ​ളും മാ​റി.
മാ​താ​വ് ഏ​ലി​യാ​മ്മ​യ്ക്ക് വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ സ​ഹോ​ദ​ര​ൻ സി​ബി​യു​ടെ ഭാ​ര്യ റാ​ണി സ​ണ്ണി​യെ പ​രി​ച​രി​ച്ചു. 90 വ​യ​സാ​യ അ​മ്മ ഏ​ലി​യാ​മ്മ​യ്ക്കൊ​പ്പം സ​ണ്ണി 50-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ടി​വി പു​രം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ പാ​രീ​ഷ് ഹാ​ളി​ൽ 800 ഓ​ളം പ്രി​യ​പ്പെ​ട്ട​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ണ്ണി പി​റ​ന്നാ​ൾ കേ​ക്കു​മു​റി​ച്ച​പ്പോ​ൾ പി​റ​ന്നാ​ളി​ന്‍റെ മ​ധു​രം നാ​ടൊ​ന്നാ​കെ നു​ക​ർ​ന്നു.
വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കി​നേ​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഫാ. ​ഐ​സ​ക് ച​ക്കാ​ല പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് ഇ​ല​ഞ്ഞി​ക്ക​ൽ, വി​കാ​രി ഫാ. ​ജി​യോ മ​ട​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സ​ണ്ണി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​നേ​ർ​ന്നു.