കൈപ്പുഴ പള്ളിയിൽ തിരുനാൾ കൊടിയേറി
Wednesday, February 1, 2023 11:31 PM IST
കൈ​പ്പു​ഴ: കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ൻ്റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​മാ​ത്യു കാ​ട്ടി​യാ​ങ്ക​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും. നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്ന് പ്ര​ദ​ക്ഷി​ണ​വും പ്ര​സു​ദേ​ന്തി വാ​ഴ്ച​യും. ശ​നി​യാ​ഴ്ച രാ​വി​ലെ 6.45ന് ​മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 6.30ന് ​സെ​ൻ്റ് ജോ​സ​ഫ്സ് കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്ന് പ്ര​ദ​ക്ഷി​ണം, വേ​സ്പ​ര, സ​ന്ദേ​ശം, ക​പ്ലോ​ൻ വാ​ഴ്ച.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ഫാ.​ജ​യിം​സ് പൊ​ങ്ങാ​നാ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ അ​ർ​പ്പി​ക്കും. ഫാ.​തോ​മ​സ് പു​തി​യ​കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.