കു​റു​മ്പ​നാ​ടം ഫൊ​റോ​ന പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Wednesday, February 1, 2023 11:39 PM IST
കു​റു​മ്പ​നാ​ടം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. അ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി റ​വ.​ഡോ. ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍ന്ന് വി​ശു​ദ്ധ​കു​ര്‍ബാ​ന. നാ​ലി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ. ​മാ​ത്യു അ​ഞ്ചി​ല്‍. തു​ട​ര്‍ന്ന് കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന റ​വ.​ഡോ. തോ​മ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍. തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം മൊ​ട്ട കു​രി​ശു​പ​ള്ളി ചു​റ്റി തി​രി​കെ എ​ത്തും.
പ്ര​ധാ​ന തി​രു​നാ​ള്‍ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 5.30നും 7.30​നും 9.45നും ​വി​ശു​ദ്ധ​കു​ര്‍ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍ബാ​ന ഫാ. ​ജോ​സ​ഫ് വെ​ള​ങ്ങാ​ട്ടു​ശേ​രി. പ്ര​സം​ഗം ഫാ. ​മാ​ത്യു മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍. തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം വ​ഴീ​പ്പ​ടി കു​രി​ശ​ടി​യി​ലേ​ക്ക്.