ബൈ​ക്ക് മോ​ഷ​ണം:​ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍
Thursday, February 2, 2023 10:13 PM IST
കി​ട​ങ്ങൂ​ര്‍: കി​ട​ങ്ങൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് പ​വ​ന്‍ താ​ര്‍ ഭാ​ര​തീ​ദാ​സ​ന്‍ ന​ഗ​ര്‍ രാ​ധാ​പു​രം വി. ​കു​മാ​റി (25)നെ​യാ​ണ് കി​ട​ങ്ങൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജെ​സി​ബി ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ സ്ഥാ​പ​ന ഉ​ട​മ​യു​ടെ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ചാ​ണു ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ണ്ണൂ​രി​ല്‍​നി​ന്നു പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പൗ​ര​വി​ചാ​ര​ണ​യാ​ത്ര

പാ​ലാ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ങ്ങാ​നം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൗ​ര​വി​ചാ​ര​ണ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ന​യി​ക്കു​ന്ന പൗ​ര​വി​ചാ​ര​ണ​യാ​ത്ര നാ​ലി​നു രാ​വി​ലെ 8.30ന് ​രാ​മ​പു​രം അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ പ​താ​ക കൈ​മാ​റും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ ചേ​രു​ന്ന സമാപ​ന സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.