കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ര്‍​ഷി​ക​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും
Thursday, February 2, 2023 10:13 PM IST
കാ​വും​ക​ണ്ടം: സെ​ന്‍റ് മ​രി​യ ഗോ​രേ​ത്തി ഇ​ട​വ​ക​യു​ടെ കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​വും​ക​ണ്ടം പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തും. വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ ക​ലാ​പ​രി​പാ​ടി​ക​ള്‍. രാ​ത്രി 7.30 ന് ​പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
‌കൂ​ട്ടാ​യ്മാ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് കെ. ​മാ​ത്യു ക​ല്ല​റ​ക്ക​ല്‍, സെ​ക്ര​ട്ട​റി ബി​ന്‍​സി ജോ​സ് ഞ​ള്ളാ​യി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ഗ്രേ​സി ജോ​ര്‍​ജ് പു​ത്ത​ന്‍​കു​ടി​ലി​ല്‍, ഫാ. ​ജോ​സ​ഫ് ഫെ​ലി​ക്‌​സ് ചി​റ​പ്പു​റ​ത്തേ​ല്‍, ജോ​ണി വേ​ലം​കു​ന്നേ​ല്‍, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ക്രി​സ്റ്റീ​ന്‍ പാ​റേ​ന്മാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ക്കും. സ​മ്മേ​ള​നാ​ന​ന്ത​രം കൂ​ട്ടാ​യ്മ​യു​ടെ ക​ലാ​സ​ന്ധ്യ​യും ഇ​ട​വ​ക ക​ലാ​സ​മി​തി​യു​ടെ പ​ത്തു ക​ല്പ​ന​ക​ള്‍ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.

ക​രു​ണ​യു​ടെ വ​ഴി​യും ആ​രാ​ധ​ന​യും

കു​ട​ക്ക​ച്ചി​റ: ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടുമു​ത​ൽ അ​ഞ്ചു​വ​രെ ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന​യും ആ​രാ​ധ​ന​യും ക​രു​ണ​യു​ടെ വ​ഴി​യും ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്കു ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി വ​ള്ളി​യാം​ത​ട​ത്തി​ൽ, ഫാ. ​എ​ബി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9061209214, 8157875351.