രാമപുരം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇന്ന് 10.30നു രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ ഐഡിയത്തോണ്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. കോളജ് ഐഐസിയും ഐഇഡിസിയും ചേര്‍ന്നു കേരളത്തിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി നടത്തിയ ഐഡിയത്തോണ്‍ 2022 മത്സരവിജയികള്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
പഠനത്തോടൊപ്പം സ്കില്‍ ഡെവലപ്മെന്റും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര-സാങ്കേതിക ബിസിനസ് മേഖലകളിലെ പദ്ധതികള്‍ തയാറാക്കി അവതരിപ്പിക്കുന്നതിനാണ് പ്രസ്തുത മത്സരം സംഘടിപ്പിച്ചത്.
എന്‍സണ്‍ ഷിജു (ഒഎല്എല്എസ്എച്ച്, ഉഴവൂര്‍) ഒന്നാംസമ്മാനം 10,000 രൂപയും മീനാ മാത്യു മെമ്മോറിയല്‍ ട്രോഫിയും, മാത്യു ജോളി (സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മുതലക്കോടം) രണ്ടാം സമ്മാനം 6,000 രൂപയും ട്രോഫിയും, റോസ് മേരി റോയ് (സെന്റ് ജോര്‍ജ് സ്കൂള്‍, മുതലക്കോടം) മൂന്നാം സമ്മാനം 4,000 രൂപയും ട്രോഫിയും ഏറ്റുവാങ്ങും. ഗവര്‍ണര്‍ വിദ്യാര്‍ഥികളുമായി സംവാദവും നടത്തും
മത്സരത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏഴ് ആശയങ്ങള്‍ക്ക് പിഎംഎ ഏര്‍പ്പെടുത്തിയ ട്രോഫിയും പ്രശസ്തിപത്രവും നല്‍കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള നാല് പ്രോജക്ടുകള്‍ അവതരിപ്പിച്ച ഉഴവൂര്‍ ഒഎല്‍എല്‍ എസ്എച്ച് സ്കൂളിന് 5,000 രൂപ കാഷ് അവാര്‍ഡും സമ്മാനിക്കും.
കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന് എംഎല്‍എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കോളജ് കൗണ്‍സില്‍ ചെയര്മാന് സനൂപ് ചാക്കോ, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിക്കും.