ടീ​ച്ച​റു​ടെ ചെ​യി​ൻ വ​ഴി​യി​ൽ ന​ഷ്ട​മാ​യി; കു​ട്ടി​ക​ളു​ടെ ന​ന്മ​യി​ൽ തി​രി​ച്ചു​കി​ട്ടി
Thursday, February 2, 2023 10:39 PM IST
മു​ണ്ട​ക്ക​യം: വ​ഴി​യി​ൽ​നി​ന്നു ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​ചെ​യി​ൻ തി​രി​ച്ചു ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. മു​ണ്ട​ക്ക​യം മു​പ്പ​ത്തി​നാ​ലാം​മൈ​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​ർ​ജി ടി. ​ബി​നോ​യി, അ​ഭി​ഷേ​ക് പി. ​ബി​ജു, എ​ൽ​വി​ൻ ആ​ഷ്‌​ലി, ജോ​യ​ൽ ജോ​ഷി എ​ന്നി​വ​രാ​ണു വ​ഴി​യി​ൽ​നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ ചെ​യി​ൻ തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യ​ത്.
സ്കൂ​ൾ വി​ട്ടു മു​ണ്ട​ക്ക​യ​ത്തേ​ക്കു മ​ട​ങ്ങി​വ​രും​വ​ഴി ക​ല്ലേ​പാ​ല​ത്തി​ൽ വ​ച്ചാ​ണ് സ്വ​ർ​ണ കൈ​ചെ​യി​ൻ കു​ട്ടി​ക​ൾ​ക്കു ല​ഭി​ച്ച​ത്. മു​ക്കു​പ​ണ്ട​മാ​ണെ​ന്നു ക​രു​തി ആ​ദ്യം വ​ലി​ച്ചെ​റി​യാ​ൻ മു​തി​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്വ​ർ​ണ​മാ​ണോ​യെ​ന്നു മ​റ്റു​ള്ള​വ​രോ​ടു ചോ​ദി​ച്ചു. സ്വ​ർ​ണ​മാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​തേ സ്കൂ​ളി​ലെ​ത​ന്നെ യു​പി വി​ഭാ​ഗം അ​ധ്യാ​പി​ക​യു​ടേ​താ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​ചെ​യി​ൻ. വ​ഴി​യി​ൽ ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ടെ​ന്നു കാ​ണി​ച്ച് അ​ധ്യാ​പി​ക ത​ലേ​ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ട്ടി​ക​ൾ ചെ​യി​നു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ ഇ​ത് അ​ധ്യാ​പി​ക​യു​ടേ​താ​ണെ​ന്നു തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ടീ​ച്ച​ർ​ക്കു കു​ട്ടി​ക​ൾ ചെ​യി​ൻ കൈ​മാ​റി. ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം തി​രി​ച്ചു കി​ട്ടി​യ സ​ന്തോ​ഷ​ത്തി​നൊ​പ്പം ക​ള​ഞ്ഞു​കി​ട്ടി​യ ചെ​യി​ൻ അ​ധി​കാ​രി​ക​ളെ ഏ​ൽ​പ്പി​ക്കാ​ൻ കു​ട്ടി​ക​ൾ കാ​ണി​ച്ച ന​ല്ല മ​ന​സി​നെ അ​ധ്യാ​പി​ക അ​ഭി​ന​ന്ദി​ച്ചു.