കപ്പാട് മാർ സ്ലീവ പള്ളിയിൽ
കപ്പാട്: മാർ സ്ലീവ തീർഥാടന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ബെനദിക്തോസിന്റെയും തിരുനാൾ ഇന്ന് മുതൽ അഞ്ചു വരെ നടക്കുമെന്നു വികാരി ഫാ. സെബാസ്റ്റ്യൻ ജെ. കൊല്ലംകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് അറയ്ക്കപ്പറമ്പിൽ എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ ആറിനു വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം ആറിനു പ്രദക്ഷിണം, രാത്രി ഏഴിന് ആകാശവിസ്മയം, 7.30ന് നാടകം. അഞ്ചിന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന - ഫാ.അലക്സ് പാറപ്പുറം, സന്ദേശം - ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ, 11.30ന് പ്രദക്ഷിണം, തുടർന്ന് തിരുശേഷിപ്പ് വണക്കം.
കണയങ്കവയൽ പള്ളിയിൽ
കണയങ്കവയൽ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ അഞ്ചു വരെ നടക്കുമെന്നു വികാരി ഫാ. മാത്യു വള്ളിപ്പറമ്പിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് തിരുനാൾ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്. നാളെ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിനു തിരുനാൾ കുർബാന, ഏഴിന് ഗാനമേള. അഞ്ചിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന - ഫാ. മാത്യു വള്ളിപ്പറന്പിൽ, വൈകുന്നേരം നാലിനു തിരുനാൾ കുർബാന - ഫാ. തോമസ് ഉറുന്പിത്തടത്തിൽ, ആറിന് തിരുഹൃദയ കുരിശടിയിൽനിന്ന് മാതാ കുരിശടിയിലേക്കു തിരുനാൾ പ്രദക്ഷിണം, 7.30ന് സമാപനാശീർവാദം, കൊടിയിറക്ക്, എട്ടിന് സ്നേഹവിരുന്ന്, ആകാശവിസ്മയം.