മു​ണ്ട​ക്ക​യ​ത്തെ 43-ാമ​ത് സം​യു​ക്ത തി​രു​നാ​ൾ അ​ഞ്ചു മു​ത​ൽ 12 വ​രെ
Thursday, February 2, 2023 10:39 PM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന, സെ​ന്‍റ് മേ​രീ​സ്, സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത തി​രു​നാ​ൾ അ​ഞ്ചു മു​ത​ൽ 12 വ​രെ ന​ട​ക്കു​മെ​ന്നു ഫാ. ​ടോം ജോ​സ്, ഫാ. ​ജ​യിം​സ് ആ​യ​ല്ലൂ​ർ, ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ വ​ട​ക്കേ​തി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സീ​റോ മ​ല​ബാ​ർ, ല​ത്തീ​ൻ, മ​ല​ങ്ക​ര റീ​ത്തു​ക​ൾ ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി മു​ണ്ട​ക്ക​യ​ത്തു സം​യു​ക്ത തി​രു​നാ​ളാ​ണ് ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ​ത​ന്നെ തു​ട​ർ​ച്ച​യാ​യി ഇ​ത്ര​യും വ​ർ​ഷം സം​യു​ക്ത തി​രു​നാ​ൾ ന​ട​ത്തു​ന്ന ഏ​ക സ്ഥ​ല​വും മു​ണ്ട​ക്ക​യ​മാ​ണ്.
വ്യാ​കു​ല​മാ​ത ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ലി​നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. അ​ഞ്ചി​നു രാ​വി​ലെ 5.30നും 7.15​നും 9.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​സോ​ജി കന്നാ​ലിൽ. ആ​റി​നും ഏ​ഴി​നും എ​ട്ടി​നും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് ഞ​ള്ള​മാ​ക്ക​ൽ, ഫാ. ​ഷാ​ജി പു​ന​മ്പ​റ​മ്പി​ൽ, ഫാ .​ജ​യിം​സ് ചൂ​ര​മ​ന.
11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന (സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ) - ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, ഫാ.​തോ​മ​സ് നാ​ല​ന്നാ​ടി​യി​ൽ. 12നു ​രാ​വി​ലെ 5.30നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​മി കു​മ്പു​ക്കാ​ട്ട്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തി​രു​നാ​ൾ കു​ർ​ബാ​ന - കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ. വൈ​കു​ന്നേ​രം അ​ഞ്ചി​നു സം​യു​ക്ത തി​രു​നാ​ൾ റാ​സ.
സെ​ന്‍റ് മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ അ​ഞ്ചി​നു രാ​വി​ലെ 10ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - മോ​ൺ. ഹെ​ൻ​ട്രി കൊ​ച്ചു​പ​റ​മ്പി​ൽ. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.30നും 6 30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന (സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ) - ഫാ. ​ജ​യിം​സ് ആ​യ​ല്ലൂ​ർ, ഫാ. ​ജ​യിം​സ് മു​ത്ത​നാ​ട്. 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തി​രു​നാ​ൾ കു​ർ​ബാ​ന - മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ.
സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ അ​ഞ്ചി​നു രാ​വി​ലെ 8.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​നും ഏ​ഴി​നും എ​ട്ടി​നും രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു ഗാ​ന​ശു​ശ്രൂ​ഷ - ഫാ. ​ഗീ​വ​ർ​ഗീ​സ് പാ​ല​മൂ​ട്ടി​ൽ. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​ന (ല​ത്തീ​ൻ ക്ര​മ​ത്തി​ൽ) - ഫാ. ​ജ​സ്റ്റി​ൻ കാ​രാം​കു​ന്നേ​ൽ, ഫാ. ​ടോം ജോ​സ്. 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​നാ​ൾ സം​യു​ക്ത തി​രു​നാ​ൾ റാ​സ. മു​ണ്ട​ക്ക​യം ടൗ​ൺ ചു​റ്റി പു​ത്ത​ൻ​ച​ന്ത​യി​ലെ​ത്തി തി​രി​ച്ച് അ​ത​തു ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.
സം​യു​ക്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ഫീ​സു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചാ​ർ​ലി കോ​ശി, ജോ​യി വ​യ​ലി​ൽ, ജം​സ് തോ​മ​സ്, റെ​ജി ചാ​ക്കോ, സ​ണ്ണി ചാ​ണ്ടി, ഷാ​ജി ചാ​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.