വാ​ട​ക വ​ര്‍​ധ​ന​വ് ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Thursday, February 2, 2023 10:41 PM IST
തെ​​ങ്ങ​​ണ: കെ​​ട്ടി​​ട ഉ​​ട​​മ​​ക​​ള്‍ അ​​ന്യാ​​യ​​മാ​​യി വാ​​ട​​ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത് വ്യാ​​പാ​​രി​​ക​​ളെ ദു​​രി​​ത​​ത്തി​​ലാ​​ക്കു​​ന്ന​​താ​​യി വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി തെ​​ങ്ങ​​ണ യൂ​​ണി​​റ്റ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഓ​​ണ്‍​ലൈ​​ന്‍ വ്യാ​​പാ​​ര​​വും വ​​ഴി​​യോ​​ര ക​​ച്ച​​വ​​ടം​​മൂ​​ല​​വും ചെ​​റു​​കി​​ട വ്യാ​​പാ​​രം ബു​​ദ്ധി​​മു​​ട്ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കെ​​ട്ടി​​ട ഉ​​ട​​മ​​ക​​ള്‍ വാ​​ട​​ക​​യും സെ​​ക്യൂ​​രി​​റ്റി​​യും വ​​ര്‍​ധി​​പ്പി​​ച്ച​​ത് ഇ​​രു​​ട്ട​​ടി​​യാ​​ണെ​​ന്ന് യോ​​ഗം വി​​ല​​യി​​രു​​ത്തി.
ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍ അ​​ടി​​യ​​ന്തി​​ര​​മാ​​യി ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ ഇ​​ട​​പെ​​ട്ട് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഏ​​കോ​​പ​​ന സ​​മി​​തി യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
അ​​തി​​ഥി​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ല​​ഹ​​രി​​വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച​​ശേ​​ഷം തെ​​ങ്ങ​​ണ ക​​വ​​ല​​യി​​ല്‍ അ​​ടി​​പി​​ടി​​യും സം​​ഘ​​ര്‍​ഷ​​വും സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യും ഭാ​​ര​​വാ​​ഹി​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.
ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. ആ​​ന്‍റ​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി പി.​​കെ. ഷാ​​ജി, മാ​​ത്തു​​ക്കു​​ട്ടി തൂ​​മ്പു​​ങ്ക​​ല്‍, തെ​​ങ്ങ​​ണാ ബ​​ഷീ​​ര്‍, എ.​​കെ. വാ​​സ​​പ്പ​​ന്‍, പി.​​എ. ഷെ​​ഫീ​​ക്, വി​​ജ​​യ​​കു​​മാ​​ര്‍, വി.​​സി. സാ​​ബു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.