തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​ക്കെ​തി​രേ ഐ​എ​ന്‍​ടി​യു​സി സ​മ​ര​ത്തി​ലേ​ക്ക്
Thursday, February 2, 2023 11:35 PM IST
കോ​​ട്ട​​യം: എ​​ണ്‍​പ​​ത്തൊ​​മ്പ​​തി​​നാ​​യി​​രം കോ​​ടി രൂ​​പ ഈ ​​സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം ചെ​​ല​​വ​​ഴി​​ച്ച മ​​ഹാ​​ത്മ ഗാ​​ന്ധി ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ ഫ​​ണ്ട് അ​​റു​​പ​​തി​​നാ​​യി​​രം കോ​​ടി രൂ​​പ​​യാ​​ക്കി ബ​​ഡ്ജ​​റ്റി​​ല്‍ വെ​​ട്ടി​​ക്കു​​റ​​ച്ച കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സ​​മ​​ര പ​​രി​​പാ​​ടി ആ​​രം​​ഭി​​ക്കാ​​ന്‍ ജി​​ല്ലാ മ​​ഹാ​​ത്മ ഗാ​​ന്ധി തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി കോ​​ണ്‍​ഗ്ര​​സ് ഐ​​എ​​ന്‍​ടി​​യു​​സി ജി​​ല്ലാ ക​​മ്മി​​റ്റി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം വി​​ല​ക്ക​​യ​​റ്റം കൊ​​ണ്ടും തൊ​​ഴി​​ലി​​ല്ലാ​​യ്മ കൊ​​ണ്ടും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​ണ്.
200 തൊ​​ഴി​​ല്‍ ദി​​ന​​ങ്ങ​​ളും 600 രൂ​​പ വേ​​ത​​ന​​വും ആ​​വ​​ശ്യ​​പ്പെ​​ട്ട് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ സ​​മ​​രം ചെ​​യ്യു​​മ്പോ​​ഴാ​​ണ് നി​​ല​​വി​​ലെ 100 തൊ​​ഴി​​ല്‍ ദി​​ന​​ത്തി​​ന്‍റെ പ​​കു​​തി പോ​​ലും ല​​ഭി​​ക്കാ​​ത്ത വി​​ധം അ​​ധി​​കൃ​​ത​​രു​​ടെ തീ​​രു​​മാ​​നം.
സ​​ര്‍​ക്കാ​​ര്‍ ന​​യം തി​​രു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ട്ടി​​ന് കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സ് മാ​​ര്‍​ച്ചും ധ​​ര്‍​ണ​​യും ന​​ട​​ത്തും. 10.30ന് ​​ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​ല്‍നി​​ന്നു മാ​​ര്‍​ച്ച് ആ​​രം​​ഭി​​ക്കും.
യൂ​​ണി​​യ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​വി. ​പ്ര​​സാ​​ദ്, വി​​ജ​​യ​​ന്മ ബാ​​ബു, ജെ​​യി​​ന​​ന്മ തോ​​മ​​സ്, മി​​ല്‍​ക്കാ സ​​ണ്ണി, ച​​ന്ദ്രി​​ക ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, ഷൈ​​ജ​​ന്മ മാ​​ത്യു, പ്രീ​​ത രാ​​ജേ​​ഷ്, ജീ​​ഷ രാ​​ജ​​പ്പ​​ന്‍ നാ​​യ​​ര്‍, ദീ​​പ ഇ​​ന്ദു​​ചൂ​​ഡ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​സം​ഗി​​ച്ചു.