യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, February 2, 2023 11:35 PM IST
കോ​​ട്ട​​യം: ല​​ഹ​​രി​വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന്‍റെ വി​​രോ​​ധ​​ത്തി​​ല്‍ യു​​വാ​​വി​​നെ​​യും കു​​ടും​​ബ​​ത്തെ​​യും വീ​​ടു​​ക​​യ​​റി ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പെ​​രു​​മ്പാ​​യി​​ക്കാ​​ട് എ​​സ്എ​​ച്ച് മൗ​​ണ്ട് ഇ​​ട​​ത്തി​​ന​​കം ഹ​​രി​ ബി​​ജു (20), പെ​​രു​​മ്പാ​​യി​​ക്കാ​​ട് ന​​ട്ടാ​​ശേ​​രി എ​​സ്എ​​ച്ച് മൗ​​ണ്ട് സ്‌​​കൂ​​ളി​​ന് സ​​മീ​​പം തൈ​​ത്ത​​റ​​യി​​ല്‍ ജെ​​സ്‌​ലി​ന്‍ ത​​ങ്ക​​ച്ച​​ന്‍ (20)എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ഇ​​വ​​ര്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പെ​​രു​​മ്പാ​​യി​​ക്കാ​​ട് മാ​​മൂ​​ട് ഭാ​​ഗ​​ത്തു​​ള്ള യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി യു​​വാ​​വി​​നെ​​യും ഭാ​​ര്യ​​യെ​​യും പി​​താ​​വി​​നെ​​യും മ​​റ്റും ആ​​ക്ര​​മി​​ക്കു​​ക​​യും വീ​​ട് ത​​ല്ലി​ത്ത​​ക​​ര്‍​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.
യു​​വാ​​വ് ല​​ഹ​​രി വി​​രു​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ക്യാ​​മ്പു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും പോ​​സ്റ്റ​​റു​​ക​​ള്‍ ഒ​​ട്ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നു​​ള്ള വി​​രോ​​ധം മൂ​​ല​​മാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്.
പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ
്ര​​തി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​യ ഹ​​രി​ ബി​​ജു​​വി​​ന് ഗാ​​ന്ധി​​ന​​ഗ​​ര്‍, ഈ​​രാ​​റ്റു​​പേ​​ട്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി അ​​ടി​​പി​​ടി കേ​​സും മ​​റ്റൊ​​രു പ്ര​​തി​​യാ​​യ ജ​​സ്‌​ലി​​ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ അ​​ടി​​പി​​ടി, മോ​​ഷ​​ണം തു​​ട​​ങ്ങി​​യ കേ​​സു​​ക​​ളു​​മു​​ണ്ട്. എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി, എ​​സ്‌​​ഐ പ്ര​​ദീ​​പ് ലാ​​ല്‍, മാ​​ര്‍​ട്ടി​​ന്‍, അ​​ല​​ക്‌​​സ് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.