വനം വകുപ്പ് ജീവനക്കാരൻ പാന്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ
Thursday, February 2, 2023 11:35 PM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: പാ​​മ്പു ക​​ടി​​യേ​​റ്റ് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ വ​​നം വ​​കു​​പ്പ് ന​​ട്ടാ​​ശേ​​രി ഓ​​ഫീ​​സി​​ലെ താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ അ​​തി​​തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. തൃ​​ശൂ​​ര്‍ പാ​​ടി​ത​​ര​​ണ​​ത്തു​വീ​​ട്ടി​​ല്‍ കെ.​​എ. അ​​ബീ​​ഷ് (33) ആ​​ണ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.
ക​​ഴി​​ഞ്ഞ ചൊ​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം ഓ​​ഫീ​​സി​​നു സ​​മീ​​പ​​ത്തെ ആ​​റ്റി​​ല്‍ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് പാ​​മ്പി​​ന്‍റെ ക​​ടി​​യേ​​റ്റ​​ത്. ക​​ടി​​യേ​​റ്റ​​പ്പോ​​ള്‍ നീ​​ര്‍​ക്കോ​​ലി​​യാ​​ണെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​ച്ച​​തു​​മൂ​​ലം മ​​റ്റു പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ​​ക​​ള്‍ ഒ​​ന്നും എ​​ടു​​ത്തി​​രു​​ന്നി​​ല്ല. തി​​രി​​കെ ഓ​​ഫീ​​സി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​യാ​​ള്‍ ബോ​​ധ​​ര​​ഹി​​ത​​നാ​​കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ ത​​ന്നെ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രും നാ​​ട്ടു​​കാ​​രും ചേ​​ര്‍​ന്ന് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ച്ചു.
വ​​നം വ​​കു​​പ്പി​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള പാ​​മ്പു​​പി​​ടി​​ത്ത​​ക്കാ​​ര​​ന്‍കൂ​​ടി​​യാ​​ണ് അ​​ബീ​​ഷ്. ന​​ട്ടാ​​ശേ​​രി​​യി​​ല്‍ വ​​നം വ​​കു​​പ്പി​​ന്‍റെ ഓ​​ഫീ​​സി​​ല്‍ താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്.