പ​ക്ഷി​പ്പ​നി: 832 പ​ക്ഷി​ക​ളെ ദ​യാ​വ​ധം ചെ​യ്തു
Friday, February 3, 2023 10:47 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍ഡി​ല്‍ കാ​വ​നാ​ടി​ചി​റ​യി​ല്‍ 670 പ​ക്ഷി​ക​ളെ ദ​യാ​വ​ധം ചെ​യ്ത് സം​സ്‌​കരി​ച്ചു. രോ​ഗം​സ്ഥി​രീ​ക​രി​ച്ച​തി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ര്‍ഡു​ക​ളി​ലെ 162 പ​ക്ഷി​ക​ളെ​യും ദ​യാ​വ​ധം ചെ​യ്തു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 37, 38 വാ​ര്‍ഡു​ക​ളി​ല്‍ പ​ക്ഷി​ക​ളെ ദ​യാ​വ​ധം ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​ന്ന​ലെ വൈ​കി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ന​ച്ചി​ക്കാ​ട് കാ​വ​നാ​ടി​ചി​റ​യി​ലു​ള്ള സ്വ​കാ​ര്യ ഫാ​മി​ലെ കോ​ഴി​ക​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​യാ​യ​തി​നാ​ല്‍ പ​ക്ഷി​പ്പ​നി വൈ​റ​സി​ന് അ​തി​വേ​ഗം വ​ക​ഭേ​ദം ഉ​ണ്ടാ​കു​ന്ന​തി​നും പ​ക്ഷി​ക​ളി​ല്‍നി​ന്നും അ​ടു​ത്ത സ​മ്പ​ര്‍ക്കം മൂ​ലം മ​നു​ഷ്യ​രി​ലേ​ക്കും രോ​ഗം പ​ട​രാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ മൂ​ന്നു മാ​സ​ത്തക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​യി​ല്‍ പ​ക്ഷി​ക​ളെ വ​ള​ര്‍ത്തു​ന്ന​തി​ന് ക​ര്‍ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.