കൊ​മ്പു​കു​ത്തി ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ന് പു​തി​യ മ​ന്ദി​രം
Friday, February 3, 2023 10:47 PM IST
കോ​രു​ത്തോ​ട്: കൊ​മ്പു​കു​ത്തി​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ട്രൈ​ബ​ൽ സ്കൂ​ളി​ന്‍റെ മ​ന്ദി​രം ഒ​രു​ങ്ങി. ന​ബാ​ർ​ഡി​ന്‍റെ ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള മ​ന്ദി​ര​ത്തി​ൽ ആ​റ് ക്ലാ​സ്മു​റി, ഒ​രു സ്മാ​ർ​ട്ട് റൂം, ​ഹാ​ൾ, അ​ടു​ക്ക​ള, ശൗ​ചാ​ല​യം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​നോ​ടു ചേ​ർ​ന്ന് ര​ണ്ടു നി​ല​ക​ളി​ലാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.
വ​ന അ​തി​ർ​ത്തി മേ​ഖ​ല​യും കു​ടി​യേ​റ്റ ഗ്രാ​മ​വു​മാ​യ കൊ​മ്പു​കു​ത്തി​യി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​ത് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തും എ​സ്റ്റേ​റ്റ് മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ഏ​തു നി​മി​ഷ​വും കാ​ട്ടാ​ന​യും മ​റ്റ് കാ​ട്ടു​മൃ​ഗ​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ടാ​വു​ന്ന മേ​ഖ​ല​യാ​ണ്.
തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഈ ​സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നെ​ത്തു​ന്ന​ത്. ര​ണ്ടു​ബ​സു​ക​ൾ മാ​ത്ര​മാ​ണ് പ്ര​ദേ​ശ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ ഭൗ​തി​ക വ​ള​ർ​ച്ച​യ്ക്ക് ഇ​ത് മു​ത​ൽ​ക്കൂ​ട്ടാ​കും.