വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന സ്കൂ​ട്ട​റു​ക​ൾ സാ​മു​ഹ്യ വി​രു​ദ്ധ​ർ ക​ത്തി​ച്ചു
Friday, February 3, 2023 11:43 PM IST
ത​ല​യോ​ല​പ​റ​മ്പ് : വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന സ്കൂ​ട്ട​റു​ക​ൾ സാ​മു​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നി​റ​ച്ചു വ​ച്ച പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ലും കാ​റി​ലും ബൈ​ക്കി​ലും തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. വ​രി​ക്കാം​കു​ന്ന് ജം​ഗ​ഷ​നി​ൽ രാ​ജ് ഹെ​യ​ർ ക​ട്ട് എ​ന്ന ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ പ​ടി​ഞ്ഞാ​റെ കാ​ലാ​യി​ൽ ശെ​ൽ​വ​രാ​ജി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ആ​ക്ടി​വ , പ്ല​ഷ​ർ സ്ക്കൂ​ട്ട​റു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.
അ​പ​ക​ട​സ​മ​യ​ത്ത് ശെ​ൽ​വ​രാ​ജും മാ​താ​വും ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. തീ​പി​ടു​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ചൂ​ടി​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ മീ​തെ​യു​ള്ള പ്ലാ​സ്റ്റി​ക് അ​ട​പ്പ് ഉ​രു​കി​പ്പോ​യെ​ങ്കി​ലും ഭാ​ഗ്യ​വ​ശാ​ൽ തീ ​പി​ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ ആ​ധാ​രം, ബാ​ങ്ക് പാ​സ്ബു​ക്ക​ട​ക്കം ക​ത്തി​ന​ശി​ച്ചു.
ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. കൊ​ല്ല​ത്തു​നി​ന്ന് വ​രി​ക്കാം​കു​ന്നി​ലെ​ത്തി കൂ​ലി​പ​ണി​യെ​ടു​ക്കു​ന്ന ഒ​രാ​ൾ ശെ​ൽ​വ​രാ​ജു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന ഇ​യാ​ളാ​ണോ വീ​ട്ടി​ലെ​ത്തി സ്കൂ​ട്ട​റു​ക​ൾ ക​ത്തി​ച്ച​താ​യി​രി​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ശെ​ൽ​വ​രാ​ജും നാ​ട്ടു​കാ​രും ആ​രോ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി​യെ ത​ല​യോ​ല​പ​റ​മ്പ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു വ​രു​ന്നു.