സ്കൂ​ൾ വാ​ർ​ഷി​കവും ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും
Friday, February 3, 2023 11:57 PM IST
മ​ണി​മ​ല: പു​ലി​ക്ക​ല്ല് കെ​ജെ ചാ​ക്കോ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക ആ​ഘോ​ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ്‌ ക​റു​ക​യി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാം​ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​യ്‌​ല​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പി. ​സൈ​മ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്തം​ഗം സു​നി വ​ർ​ഗീ​സ്, ജേ​ക്ക​ബ് കു​രു​വി​ള, ഹെ​ഡ്മി​സ്ട്ര​സ് പി.​എ​സ്. മി​നി​മോ​ൾ, സാ​ബു തോ​മ​സ്, ബാ​ബു ജോ​സ​ഫ്, സ​നു​ഷ സ​നി​ൽ, ബി​ജു ജേ​ക്ക​ബ്, ലി​ജി ആ​ന്‍റ​ണി, സാ​ജ​ൻ ആ​ന്‍റ​ണി, മ​റി​യാ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.