സ്വീ​ക​ര​ണം ന​ല്‍​കി
Saturday, February 4, 2023 10:15 PM IST
പാ​ലാ: കെ​എ​സ്‌​കെ​ടി​യു സം​സ്ഥാ​ന പ്ര​ക്ഷോ​ഭ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് പാ​ലാ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കൃ​ഷി, ഭൂ​മി - പു​തു​കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി കെ​എ​സ്‌​കെ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. ച​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന സം​സ്ഥാ​ന ജാ​ഥ​യ്ക്ക് പാ​ലാ​യി​ല്‍ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ല്‍​പ്പാ​ണ് ന​ല്‍​കി​യ​ത്.
രാ​വി​ലെ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ നെ​ല്ലാ​പ്പാ​റ​യി​ല്‍ എ​ത്തി​യ ജാ​ഥ​യെ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എ. വി. റ​സ​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ല്‍​കു​മാ​ര്‍, കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് സ​ജേ​ഷ് ശ​ശി, എം.​കെ. പ്ര​ഭാ​ക​ര​ന്‍, വി.​എ​ൻ. ശ​ശി​ധ​ര​ന്‍, കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, ഇ.​എ​സ്. ബി​ജു, ജോ​യി ജോ​ര്‍​ജ്, കു​ര്യാ​ക്കോ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.
ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി​ജി സ​ലി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റംഗം ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജേ​ഷ് ശ​ശി, എം.​കെ. പ്ര​ഭാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.