പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്നു
Saturday, February 4, 2023 10:35 PM IST
പൊ​ൻ​കു​ന്നം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്നു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത​തും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച് ത​ക​ർ​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​ള​പ്പി​ൽ കി​ട​ന്നു ന​ശി​ക്കു​ന്ന​ത്.
ഇ​തി​ൽ പ​ല വാ​ഹ​ന​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കി​ട​ക്കു​ന്ന​താ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ന്പ് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വേ​ണ്ടി സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ കി​ട​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് ഇ​പ്പോ​ഴ​ത്തെ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. കേ​സു​ക​ളി​ല്‍​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഷ​ന്‍ വ​ള​പ്പു​ക​ളി​ല്‍ അ​ന​ന്ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.