നെ​ല്ലു​സം​ഭ​ര​ണം: താ​ര​യും ക​യ​റ്റുകൂ​ലി​യും വ​ലി​യ ചൂ​ഷ​ണ​മെ​ന്ന് ഡി​കെഎ​ഫ്
Saturday, February 4, 2023 10:56 PM IST
ത​ല​യോ​ല​പ​റ​മ്പ് : സ​പ്ലൈ​കോ​യ്ക്കു വേ​ണ്ടി നെ​ല്ല് സം​ഭ​രി​ക്കു​ന്ന സ്വ​കാ​ര്യ​മി​ല്ലു​കാ​ർ താ​ര​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ പി​ടി​ച്ചു​പ​റി​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പൊ​തു​യോ​ഗം ആ​രോ​പി​ച്ചു.​സ​പ്ലൈ​കോ അ​നു​വ​ദി​ച്ച പ​രി​ധി​ക്കു​ള്ളി​ൽ നെ​ല്ല് സം​ഭ​രി​ച്ചി​ട്ടു​ള്ള ക​ർ​ഷ​ക​ർ പോ​ലും അ​ന്യാ​യ​മാ​യി താ​ര ന​ൽ​കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​ല്ല​ക്ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ മു​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി ​കെ എ​ഫ് ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഗോ​പാ​ല​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്) , റെ​ജി​കു​ര്യാ​ക്കോ​സ് (സെ​ക്ര​ട്ട​റി), ഖ​ജാ​ൻ​ജി ജോ​ജോ തോ​ട്ടു​വേ​ലി (ഖ​ജാ​ൻ​ജി), ത​ങ്ക​ച്ച​ൻ കൊ​ച്ചു​തൊ​ട്ടി​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​ആ​ർ അ​നി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.