തൃക്കൊടിത്താനം: തൃക്കൊടിത്താനം പായിപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊക്കോട്ടുചിറ-കൊച്ചുപള്ളി റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കൊക്കോട്ടുചിറയില് റോഡ് ഉപരോധിച്ചു.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ സമരം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ജനകീയ സമരസമിതി ചെയര്മാന് സി.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിബി ചാമക്കാല, ജെയിംസ് ജോസഫ്, മോട്ടി മുല്ലശേരി, ജോഷി കുറുക്കന്‍കുഴി, സണ്ണിച്ചന് പുലിക്കോട്ട്, കെ.എ. ജോസഫ്, ബാബു രാജേന്ദ്രന്, സിബിച്ചന് മുട്ടത്തേട്ട്, സോണിയ ജോസഫ്, ഷാജി ളായിക്കരി, എന്‍.എം. വര്‍ഗീസ്, സീമ ശശി, എലിയാമ്മ മാത്യു, മേരി കുര്യാക്കോസ്, ഫ്രാന്‍സിസ് കോട്ടമുറി, അശ്വതി നമ്പ്യാണത്ത്, ബേബിച്ചന് ചിറയില്‍, ജോജി പാണ്ടിച്ചേരി, സാബു ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.