അ​​യ​​ർ​​ക്കു​​ന്ന​​ത്ത് വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് 1.20 കോ​​ടി​​ അ​​നു​​വദിച്ചു
Saturday, February 4, 2023 11:26 PM IST
അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 1.20 കോ​​ടി രൂ​​പ​​യു​​ടെ അ​​നു​​മ​​തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​യ​​ർ​​ക്കു​​ന്നം ഡി​​വി​​ഷ​​ൻ അം​​ഗം റെ​​ജി എം. ​​ഫീ​​ലി​​പ്പോ​​സി​​ന്‍റെ ശ്ര​​മ​​ഫ​​ല​​മാ​​ണു തു​​ക അ​​നു​​വ​​ദി​​ച്ച​​ത്. ഗ്രാ​​മീ​​ണ​​റോ​​ഡു​​ക​​ളു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​ന് 35 ല​​ക്ഷം രൂ​​പ നീ​​ക്കി​​വ​​ച്ചു. ചോ​​റാ​​റ്റി​​ൽ​​പ​​ടി-​​വാ​​ട്ട​​ർ വ​​ർ​​ക്സ് റോ​​ഡ്, ചി​​റ​​ക്ക​​രോ​​ട്ട് പ​​ടി-​​പാ​​റ​​പ്പു​​റം റോ​​ഡ്, ന​​ല്ല​​മ്മ​​ക്കു​​ഴി-​​വെ​​ട്ടു​​കാ​​ട് റോ​​ഡ്, ച​​പ്പാ​​ത്ത്-​​നീ​​റി​​ക്കാ​​ട് റോ​​ഡ്, വ​​ന്ന​​ല്ലൂ​​ർ​​ക്ക​​ര-​​ത​​റ​​ത​​ട്ടേ​​ൽ റോ​​ഡു​​ക​​ൾ​​ക്ക് ഏ​​ഴ് ല​​ക്ഷം രൂ​​പ വീ​​തം അ​​നു​​വ​​ദി​​ച്ചു.
വ​​ലി​​യ​​മ​​റ്റം എ​​സ്‌​​സി കോ​​ള​​നി സ​​മ​​ഗ്ര​​വി​​ക​​സ​​ന​​ത്തി​​ന് 25 ല​​ക്ഷം, പ​​ള്ളി​​ക്കു​​ന്ന്-​​വ​​ള്ളി​​കാ​​ട് കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി ടാ​​ങ്ക് നി​​ർ​​മാ​​ണ​​ത്തി​​ന് 20 ല​​ക്ഷം, വ​​ര​​കു​​കു​​ളം റെ​​യി​​ൽ​​വേ കോ​​ള​​നി അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന​​ത്തി​​ന് 20 ല​​ക്ഷം, ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ൽ ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്ക് നി​​ർ​​മാ​​ണ​​ത്തി​​ന് 10 ല​​ക്ഷം, വെ​​ട്ടു​​കാ​​ട്-​​മു​​ട​​പ്പാ​​ല-​​മു​​ന്നോ​​ടി​​ക്കു​​ന്ന് റോ​​ഡി​​ൽ സ്ട്രീ​​റ്റ് ലൈ​​ൻ വ​​ലി​​ക്കു​​ന്ന​​തി​​ന് 2.5 ല​​ക്ഷം, ചി​​റ​​പ്പാ​​ലം തോ​​ടി​​ന് വ​​ശം​​കെ​​ട്ടു​​ന്ന​​തി​​ന് ര​​ണ്ടു ല​​ക്ഷം, പ​​ഞ്ചാ​​യ​​ത്തി​​ലെ നാ​​ലു​​സ്ഥ​​ല​​ങ്ങ​​ളി​​ൽ മി​​നി​​മാ​​സ്റ്റ് ലൈ​​റ്റു​​ക​​ൾ​​ക്ക് 5.50 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​റ​​വ​​യ്ക്ക​​ൽ, അ​​മ​​യ​​ന്നൂ​​ർ, ക​​രു​​നാ​​ട്ട് ക​​വ​​ല, ടാ​​പ്പു​​ഴ ശ്രീ​​കൃ​​ഷ്ണ ക്ഷേ​​ത്ര​​ത്തി​​നു​​സ​​മീ​​പം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു മി​​നി മാ​​സ്റ്റ് ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​ത്.
നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ടു​​ത്ത​​മാ​​സം 15ന് ​​മു​​ന്പ് എ​​ല്ലാ പ​​ദ്ധ​​തി​​ക​​ളും പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​മെ​​ന്നും റെ​​ജി എം. ​​ഫീ​​ലി​​പ്പോ​​സ് പ​​റ​​ഞ്ഞു. അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സീ​​ന ബി​​ജു നാ​​രാ​​യ​​ണ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ലാ​​ൽ​​സി പി. ​​മാ​​ത്യു, അം​​ഗ​​ങ്ങ​​ളാ​​യ ജി​​ജി നാ​​ഗ​​മ​​റ്റം, കെ.​​സി. ഐ​​പ്പ്, ഷീ​​ന മാ​​ത്യു, മ​​റ്റ് അം​​ഗ​​ങ്ങ​​ൾ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​വ​​രു​​ന്ന​​താ​​യും റെ​​ജി എം. ​​ഫീ​​ലി​​പ്പോ​​സ് അ​​റി​​യി​​ച്ചു.