ഈ​രാ​റ്റു​പേ​ട്ട-​അ​മ്പാ​റ​നി​ര​പ്പേ​ൽ റോ​ഡി​ൽ പാ​യ്ക്ക​റ്റിം​ഗ് വേ​സ്റ്റ് ത​ള്ളി
Sunday, February 5, 2023 9:37 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട-​അ​മ്പാ​റ​നി​ര​പ്പേ​ൽ റോ​ഡ​രി​കി​ൽ സ​മൂ​ഹ്യ​വി​രു​ദ്ധ​ർ പാ​യ്ക്കിം​ഗ് വേ​സ്റ്റു​ക​ൾ ത​ള്ളി. ഈ​രാ​റ്റു​പേ​ട്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും സ​മീ​പ​ത്താ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.
ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ ശേ​വ​ര​ണ വാ​ഹ​നം ഇ​തു​വ​ഴി വ​രാ​റു​ണ്ടെ​ങ്കി​ലും വേ​സ്റ്റ് ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ കി​ട​ക്കു​ക​യാ​ണ്. മ​ഴ പെ​യ്താ​ൻ ഇ​വ ഒ​ഴു​കി ഓ​ട​ക​ളി​ലെ​ത്തു​ക​യും ഓ​ട അ​ട​യു​ന്ന​തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്യും. ക​ത്തി​ച്ചാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​മി​ട​യാ​ക്കും.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളോ മ​റ്റോ പാ​യ്ക്ക് ചെ​യ്ത​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​കാ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മാ​ലി​ന്യം നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.