കോ​​ട്ട​​യം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള 24 മു​​ത​​ൽ 28 വ​​രെ
Sunday, February 5, 2023 10:02 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള 24 മു​​ത​​ൽ 28 വ​​രെ കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. അ​​ന​​ശ്വ​​ര, ആ​​ഷ തി​​യ​​റ്റ​​റു​​ക​​ളി​​ൽ അ​​ഞ്ചു ദി​​വ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര മേ​​ള​​യി​​ൽ ലോ​​ക, ഇ​​ന്ത്യ​​ൻ, മ​​ല​​യാ​​ളം സി​​നി​​മാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി നാ​​ൽ​​പ​​തു സി​​നി​​മ​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര മേ​​ള​​യി​​ൽ (ഐ​​എ​​ഫ്എ​​ഫ്കെ) പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച സി​​നി​​മ​​ക​​ളി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ത്ത സി​​നി​​മ​​ക​​ളാ​​ണു കോ​​ട്ട​​യം ച​​ല​​ച്ചി​​ത്രോ​​ത്സ​​വ​​ത്തി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​ത്.
ച​​ല​​ച്ചി​​ത്ര മേ​​ള​​യു​​ടെ സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ് ഗ്രേ​​റ്റ് ഹാ​​ളി​​ൽ ചേ​​ർ​​ന്ന യോ​​ഗം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ട്ട​​യ​​ത്തി​​ന്‍റെ സാം​​സ്കാ​​രി​​ക ഉ​​ത്സ​​വ​​മെ​​ന്ന നി​​ല​​യി​​ൽ ച​​ല​​ച്ചി​​ത്ര​​മേ​​ള​​യെ കോ​​ട്ട​​യം നെ​​ഞ്ചേ​​റ്റു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.
മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യും സാം​​സ്കാ​​രി​​ക​​മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ൻ, സ​​ഹ​​ക​​ര​​ണ​​മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, സ​​ർ​​ക്കാ​​ർ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് എ​​ന്നി​​വ​​ർ സ​​ഹ​​ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യും വി​​പു​​ല​​മാ​​യ സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചു.
കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി അ​​ധ്യ​​ക്ഷ​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ജ​​യ​​രാ​​ജാ​​ണ് ഫെ​​സ്റ്റി​​വ​​ൽ സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ. കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി സെ​​ക്ര​​ട്ട​​റി​​യും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ പ്ര​​ദീ​​പ് നാ​​യ​​രാ​​ണ് ഫെ​​സ്റ്റി​​വ​​ൽ ക​​ണ്‍​വീ​​ന​​ർ.
കേ​​ര​​ള ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി​​യു​​ടെ​​യും ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് വ​​കു​​പ്പി​​ന്‍റെ​​യും ച​​ല​​ച്ചി​​ത്ര സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. പ്ര​​വേ​​ശ​​നം പാ​​സ് മൂ​​ല​​മാ​​യി​​രി​​ക്കും. ഡെ​​ലി​​ഗേ​​റ്റ് പാ​​സി​​ന് 300 രൂ​​പ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക​​ണ്‍​സ​​ഷ​​ൻ നി​​ര​​ക്കി​​ൽ 150 രൂ​​പ​​യു​​മാ​​യി​​രി​​ക്കും നി​​ര​​ക്ക്. ഓ​​ണ്‍​ലൈ​​നാ​​യും ഓ​​ഫ് ലൈ​​നാ​​യും ര​​ജി​​സ്ട്രേ​​ഷ​​ൻ സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രി​​ക്കും.
സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.
സം​​വി​​ധാ​​യ​​ക​​ൻ ജ​​യ​​രാ​​ജ്, ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി സി. ​​അ​​ജോ​​യ്, സി​​നി​​മ നി​​ർ​​മാ​​താ​​വ് ജോ​​യ് തോ​​മ​​സ്, ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗം പ്ര​​കാ​​ശ് ശ്രീ​​ധ​​ർ, സി​​എം​​എ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​ജോ​​ഷ്വ, സം​​വി​​ധാ​​യ​​ക​​ൻ പ്ര​​ദീ​​പ് നാ​​യ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.