പൊ​ങ്ങ​ന്താ​നം ചാ​സ് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നിയുടെ ഉദ്ഘാടനം ഇന്ന്
Sunday, February 5, 2023 10:49 PM IST
നെ​​ടും​​കു​​ന്നം: പൊ​​ങ്ങ​​ന്താ​​നം ചാ​​സ് ഫാ​​ർ​​മേ​​ഴ്സ് വെ​​ൽ​​ഫെ​​യ​​ർ പ്രൊ​​ഡ്യൂ​​സ​​ർ ക​​ന്പ​​നി ലി​​മി​​റ്റ​​ഡ്, കാ​​ർ​​ഷി​​ക വി​​പ​​ണ​​ന കേ​​ന്ദ്രം എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍ ദി ​​ബാ​​പ്റ്റി​​സ്റ്റ് ഫൊ​​റോ​​ന പ​​ള്ളി പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ക്കും. ഉ​​ദ്ഘാ​​ട​​ന​​വും ഷെ​​യ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ത​​ര​​ണ​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ക്കും. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം നി​​ർ​​വ​​ഹി​​ക്കും.
നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ബീ​​നാ ആ​​ദ്യ വി​​ൽ​​പ്പ​​ന നി​​ർ​​വ​​ഹി​​ക്കും. നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് കൈ​​ത​​പ​​റ​​ന്പി​​ൽ, എ​​ൽ​​സി അ​​ഗ​​സ്റ്റി​​ൻ, ബീ​​നാ വ​​ർ​​ഗീ​സ്, ഡോ. ​​അ​​നീ​​ഷ സൂ​​സ​​ൻ സ​​ക്ക​​റി​​യ, ടി. ​​ബി​​ന്ദു, അ​​നി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ, മു​​ഹ​​മ​​ദ് അ​​ൻ​​സിം, ഡോ. ​​ജോ​​സ​​ഫ് ഏ​​ബ്രാ​​ഹം, ജോ​​ർ​​ജ് ജോ​​സ​​ഫ്, സോ​​ജ​​ൻ സ്ക​​റി​​യ, ബാ​​ബു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.