അപകടഭീഷണിയുയർത്തി വെെദ്യുതി പാോസ്റ്റുകൾ
1265532
Monday, February 6, 2023 11:44 PM IST
കുമരകം: വൈദ്യുതി പോസ്റ്റുകൾ ചെരിഞ്ഞു അപകടാവസ്ഥയിലായിട്ടും പോസ്റ്റുകൾ നിവർത്തി സ്ഥാപിക്കാനും വൈദ്യുതി കമ്പികൾ ശരിയാക്കാനും വൈദ്യുതി വകുപ്പ് തയാറാകുന്നില്ലെന്ന് പരാതി.
കുമരകം രണ്ടാം കലുങ്കിനും ഒന്നാം കലുങ്കിനും ഇടയിൽ കുമരകം റാേഡരികിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകളാണു ചെരിഞ്ഞു നിലംപൊത്താറായ നിലയിൽ ചാഞ്ഞു നിൽക്കുന്നത്. പോസ്റ്റുകൾ വടക്കുവശത്തെ തരിശുപാടത്തേക്കു കൂടുതൽ ചെരിഞ്ഞതോടെ കമ്പികൾ വലിഞ്ഞ് പൊട്ടിവീഴാറായ നിലയിലാണിപ്പോൾ. വർഷങ്ങൾക്കു മുമ്പു സ്ഥാപിച്ച എൽടി ലൈനാണ് അപകടാവസ്ഥയിലായത്. റോഡിന്റെ തെക്കുവശത്തുള്ള 11 കെവി ലൈനും പോസ്റ്റുകളും ശരിയായ രീതിയിൽ തന്നെയാണ് നിലനിൽക്കുന്നത്. ഒരു വശത്ത് പ്രധാനറോഡും മറുവശത്ത് ഷാപ്പ്, ബേക്കറി, കുരിശുപള്ളി ഉൾപ്പടെയുള്ള സ്ഥാപനങ്ങളും ഉള്ളതിനാൽ ലെെനിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോസ്റ്റുകൾ ചെരിഞ്ഞ് അപകടാവസ്ഥയിലാണെന്നും ഈ ലൈൻ ശരിയാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കുമരകം എഇ അറിയിച്ചു.