ആലപ്ര, വഞ്ചികപ്പാറ മേഖലയിൽ തീപിടിത്തം
1274043
Saturday, March 4, 2023 12:24 AM IST
മണിമല: പഞ്ചായത്തിലെ ആലപ്ര, വഞ്ചികപ്പാറ മേഖലയിൽ തീപിടിത്തം. നിരവധിപേരുടെ കൃഷിഭൂമി കത്തി നശിച്ചു. മുരളി തുകലുകുന്നേൽ, ബിനു ഇലവുങ്കമുറി, ജോസഫ് ചാക്കോ തുടിയംപ്ലാക്കൽ, താഹ വഞ്ചികപ്പാറ, ഇസ്മയിൽ പൊടിപ്പാറ, സജി കടുമരുതികിഴക്കേതിൽ, യൂസഫ് മൗലവി വഞ്ചികപ്പാറ, ബെന്നി കാളിയാനിൽ, യൂസഫ് പാറയിൽ, ബഷീർ കണിയാംപറന്പിൽ എന്നിവരുടെ കൃഷിഭൂമിയാണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. നാട്ടുകാർ, റാന്നി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, മണിമല പോലീസ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചോടെയാണ് തീയണയ്ക്കാൻ സാധിച്ചത്.