സിപിഎം ഏരിയ സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വേദിയിൽ
Sunday, March 19, 2023 12:25 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നു കൂ​​ടി​​യ ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യി​​ൽ സി​​പി​​എം ഏ​​രി​​യ സെ​​ക്ര​​ട്ട​​റി പ​​ങ്കെ​​ടു​​ത്ത സം​​ഭ​​വ​​ത്തി​​ൽ പ​​രാ​​തി ന​​ൽ​​കു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ്.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 2023 - 24 വ​​ർ​​ഷ​​ത്തെ ബ​​ജ​​റ്റ് യോ​​ഗം ക​​ഴി​​ഞ്ഞ 27 നു ​​ന​​ട​​ന്ന ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ബ​​ജ​​റ്റ് യോ​​ഗ​​ത്തി​​ൽ സി​​പി​​എം ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി ബാ​​ബു ജോ​​ർ​​ജ് വേ​​ദി​​യി​​ലി​​രി​​ക്കു​​ക​​യും ബ​​ജ​​റ്റ് വി​​ശ​​ക​​ല​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണ് വി​​വാ​​ദ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ക​​മ്മി​​റ്റി​​യു​​ടെ ആ​​ദ്യ​​വ​​സാ​​നം അ​​ദ്ദേ​​ഹം വേ​​ദി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച് ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ക​​രി​​പ്പൂ​​ത്ത​​ട്ട് ഡി​​വി​​ഷ​​ൻ മെം​​ബ​​റും കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്‍റ​റി പാ​​ർ​​ട്ടി നേ​​താ​​വു​​മാ​​യ എ​​സി തോ​​മ​​സ് ക​​ണി​​ച്ചേ​​രി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​ക്ക് പ​​രാ​​തി ന​​ൽ​​കി. ഈ ​​പ​​രാ​​തി​​ക്ക് ര​​ണ്ടാ​​ഴ്ച്ച​​യോ​​ളം മ​​റു​​പ​​ടി ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. പി​​ന്നീ​​ട് മ​​റു​​പ​​ടി ല​​ഭി​​ച്ച​​പ്പോ​​ഴാ​​ക​​ട്ടെ പ​​രാ​​തി​​യി​​ൽ ഉ​​ന്ന​​യി​​ച്ച കാ​​ര്യ​​ങ്ങ​​ൾ​​ക്ക​​ല്ല സെ​​ക്ര​​ട്ട​​റി മ​​റു​​പ​​ടി ന​​ൽ​​കി​​യ​​തെ​​ന്ന് എ​​സി തോ​​മ​​സ് പ​​റ​​യു​​ന്നു.

തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രും മാ​​ത്ര​​മേ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​വൂ​​ എ​ന്ന് ക​​ർ​​ശ​​ന ച​​ട്ടം നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ൾ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​ന്‍റെ​​യും സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി ബ​​ജ​​റ്റ് യോ​​ഗ​​ത്തി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി പ​​ങ്കെ​​ടു​​ത്ത​​തും പ്ര​​സം​​ഗി​​ച്ച​​തും. ഇ​​ത് സം​​ബ​​ന്ധി​​ച്ച് 28ന് ​​ഇ​​റ​​ങ്ങി​​യ പ​​ത്ര​​ങ്ങ​​ളി​​ൽ വാ​​ർ​​ത്ത​​യു​​മു​​ണ്ടാ​​യി​​രു​​ന്നു.

ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​മ്പൂ​​ർ​​ണ​​മാ​​യി രാ​​ഷ്‌​ട്രീ​​യ​​വ​ത്ക​രി​​ക്കു​​ന്ന​​തി​ന്‍റെ ഭാ​​ഗ​​മാ​​ണ് ഈ ​​സം​​ഭ​​വ​​മെ​​ന്നും പ​​രാ​​തി സം​​ബ​​ന്ധി​​ച്ച് സെ​​ക്ര​​ട്ട​​റി​​യി​​ൽ​നി​​ന്ന് കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓം​​ബു​​ഡ്സ്മാ​​ൻ, ഇ​​ല​​ക്‌​ഷ​​ൻ ക​​മ്മീ​​ഷ​​ൻ, വി​​ജി​​ല​​ൻ​​സ് എ​​ന്നി​​വ​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കു​​മെ​​ന്നും എ​​സി തോ​​മ​​സ് അ​​റി​​യി​​ച്ചു.