മുരിക്കുംവയൽ: മലഅരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് മുൻ ചെയർമാനും ശ്രീ ശബരീശ കോളജ് പ്രിൻസിപ്പലുമായിരുന്ന പ്രഫ. എം.എസ്. വിശ്വംഭരൻ അനുസ്മരണം നടത്തി. ശ്രീ ശബരീശ കോളജ് പ്രിൻസിപ്പൽ വി.ജി. ഹരീഷ്കുമാർ, മലഅരയ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി കെ. ശിവൻ, പി.വി. ബിജുമോൻ, ടി.പി. അരുൺ നാഥ് , വനിതാ സംഘടന വൈസ് പ്രസിഡന്റ് ദിവ്യ നിഷാദ്, ജോയിന്റ് സെക്രട്ടറി കെ.എം. ദീപ്തിമോൾ, വനിതാ സംഘടന സംസ്ഥാന കമ്മിറ്റിയംഗം ശ്രീജ സജി, ബി. അഖിൽ ജിത്ത്, അരുൺ കെ. ബാലൻ, പ്രതിനിധി ആകർഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് അനുസ്മരണം നടത്തി. നായനാർ ഭവനിൽ നടന്ന അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് പതാകയുയർത്തി. പി.എസ്. സുരേന്ദ്രൻ, സി.വി. അനിൽകുമാർ, എം.ജി. രാജു, പി.കെ. പ്രദീപ്, ഷുക്കൂർ എസ്. ഇബ്രാഹിം, പി.എച്ച്. ഹാരിസ്, സുമേഷ് മുന്ന, താരാ മോബി, നിധിൻ എം. ജയൻ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: സിപിഐ മുൻ ജില്ലാസെക്രട്ടറി പി.എൻ. കരുണാകരൻ നായരുടെ 40-ാം ചരമവാർഷികം ആചരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം അനുസ്മരണയോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മോഹൻ ചേന്നംകുളം, ജോൺ വി. ജോസഫ്, എം.എ. ഷാജി, രാജൻ ചെറുകാപ്പള്ളി, അജി കാരുവാക്കൽ, സി.ജി. ജ്യോതിരാജ്, വി.കെ. കരുണാകരൻ, കെ. ബാലചന്ദ്രൻ, പി. പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.