ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം: കോ​ൺ​ഗ്ര​സ്
Sunday, March 19, 2023 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നു​ക​ളും ക​ർ​ഷ​ക​സം​ഘ​ങ്ങ​ളും മു​ഖേ​ന ക​ഴി​ഞ്ഞ വ​ർ​ഷം വി​ത​ര​ണം ചെ​യ്ത വാ​ഴ​വി​ത്തു​ക​ളി​ലും കി​ഴ​ങ്ങു​വ​ർ​ഗ കി​റ്റു​ക​ളി​ലും വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യ ഭ​ര​ണ​സ​മി​തി അം​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗം ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് അ​ഴി​മ​തി ന​ട​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്.
വി​ത​ര​ണം ചെ​യ്ത വാ​ഴ​വി​ത്തു​ക​ളു​ടെ​യും കി​ഴ​ങ്ങു​വ​ർ​ഗ കി​റ്റു​ക​ളു​ടെ​യും എ​ണ്ണം പെ​രു​പ്പി​ച്ചു കാ​ണി​ച്ചും ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത വി​ത്തു​ക​ൾ ന​ൽ​കി​യു​മാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പും ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തു​ത​ന്നെ സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണ്. ക​ർ​ഷ​ക​രു​ടെ പേ​ര് പ​റ​ഞ്ഞു​കൊ​ണ്ട് തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് മു​മ്പി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല അ​റി​യി​ച്ചു.