മാ​രാ​മ​ൺ ക​രി​സ്മാ​റ്റി​ക് ക​ൺ​വ​ൻ​ഷ​ൻ 23 മുതൽ
Sunday, March 19, 2023 10:08 PM IST
കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ണ്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ 23 മു​ത​ല്‍ 26 വ​രെ മാ​രാ​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും.
23 ന് ​വൈ​കു​ന്നേ​രം 5.30 ന് ​വി​ജ​യ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തേ​ച്ചേ​രി​ല്‍ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ, പു​ന​ലൂ​ര്‍ രൂ​പ​താ​ധ്യ‌​ക്ഷ​ന്‍ ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.
കോ​ട്ട​യം നാ​ഗ​മ്പ​ടം വി​ജ​യ​പു​രം രൂ​പ​ത സെ​​ന്‍റ് ആ​​ന്‍റ​ണീ​സ് തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ റെ​ക്ട​റും പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​നു​മാ​യ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ലാ​ണ് ക​ണ്‍​വ​ന്‍​ഷ​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.