തീ​ക്കോ​യി ഗ്രാമപ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Sunday, March 19, 2023 10:10 PM IST
തീ​ക്കോ​യി: തീക്കോയി പ​ഞ്ചാ​യ​ത്ത് 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. 6,57,86,123 രൂ​പ അ​ട​ങ്ക​ൽ തു​ക വ​രു​ന്ന 120 പ്രോ​ജ​ക്‌​ടു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 47,33,275 രൂ​പ​യും സേ​വ​ന മേ​ഖ​ല​യ്ക്ക് 3,39,20,336 രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് 1,54,68,512 രൂപ​യു​ടെ​യും പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കായി 25,50,640 രൂ​പ വ​ക​യി​രു​ത്തി.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ, അ​തി​ദ​രി​ദ്ര​ർ​ക്ക് മൈ​ക്രോ​പ്ലാ​ൻ, ആ​ർ​ദ്രം, ആ​യു​ർ​വേ​ദം-​ഹോ​മി​യോ- പി​എ​ച്ച്സി മ​രു​ന്നു​വാ​ങ്ങ​ൽ, വാ​തി​ൽ​പ്പ​ടി സേ​വ​നം, സ​മ​ഗ്ര ആ​രോ​ഗ്യം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​ക​ൾ. അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​രം, അ​ങ്ക​ണ​വാ​ടി ഹോ​ണ​റേ​റി​യം, ജാ​ഗ്ര​ത സ​മി​തി, ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പ്, ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി പ്ര​കാ​രം1,16,64,000 രൂ​പ​യു​ടെ 10 പ​ദ്ധ​തി​ക​ളും ഉ​ണ്ട്. 34 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 1,25,23,992 രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ മെ​യി​ന്‍റ​ന​ൻ​സി​ന് 32,03,000 രൂ​പ​യു​ടെ​യും ശു​ചി​ത്വം - കു​ടി​വെ​ള്ളം മേ​ഖ​ല​യി​ൽ കി​ണ​റു​ക​ളു​ടെ ന​വീ​ക​ര​ണം, പൊ​തു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, ഹ​രി​ത ചെ​ക്ക് പോ​സ്റ്റ്, ബ​യോ​ബി​ൻ, സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം, ശൗ​ചാ​ല​യ ന​വീ​ക​ര​ണം, പൊ​തു​കു​ള​ങ്ങ​ൾ, കി​ണ​റു​ക​ൾ എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ടേ​ക്ക് എ ​ബ്രേ​ക്ക്, ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾ, നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ൽ, അ​തി​ദ​രി​ദ്ര​ർ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റ്, വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ൽ, ആ​ശ്ര​യ പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​ണു​ള്ള​ത്. ഏ​പ്രി​ൽ ആ​ദ്യം ത​ന്നെ പ​ദ്ധ​തി നി​ർ​വ​ഹ​ണം ആ​രം​ഭി​ക്കു​മെ​ന്നും ന​ട​പ്പു​വ​ർ​ഷം നൂറു ശ​ത​മാ​നം പ​ദ്ധ​തി​ത്തു​ക​യും ചെ​ല​വ​ഴി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് അ​റി​യി​ച്ചു.