വാഹന പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍
Sunday, March 19, 2023 10:38 PM IST
ചൊവ്വ
മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​ര​​ത്തി​​ല്‍ ആ​​ദ​​ര​​വ് അ​​ര്‍പ്പി​​ക്കാ​​ന്‍ ഫാ​​ത്തി​​മാ​​പു​​രം, തൃ​​ക്കൊടിത്താ​​നം, തി​​രു​​വല്ല ഭാ​​ഗ​​ത്തുനി​​ന്നും വ​​രു​​ന്ന​​വ​​ര്‍ ബൈ​​പാസ് റോ​​ഡി​​ലൂ​​ടെ റെ​​യി​​ല്‍വേ ജം​​ഗ്ഷ​​നി​​ല്‍ ആ​​ളെ ഇ​​റ​​ക്കി​​യ​​തി​​നു​​ശേ​​ഷം വാ​​ഹ​​ന​​ങ്ങ​​ള്‍ മോ​​ര്‍ക്കു​​ള​​ങ്ങ​​ര എ​​കെ​​എം സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ലും സ​​മീ​​പ റോ​​ഡ്‌​​സൈ​​ഡു​​ക​​ളി​​ലും പാ​​ര്‍ക്ക് ചെ​​യ്യ​​ണം.
കു​​ട്ട​​നാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നും എ​​ത്തു​​ന്ന​​വ​​ര്‍ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നി​​ല്‍ ആ​​ളെ ഇ​​റ​​ക്കി​​യ​​ശേ​​ഷം ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ മു​​നിസി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യം ഗ്രൗ​​ണ്ടി​​ലും വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​സ്ബി ​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലും പാ​​ര്‍ക്ക് ചെ​​യ്യ​​ണം.
കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന​​വ​​ര്‍ എ​​സ്ബി ​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ എ​​ത്തി ആ​​ളെ ഇ​​റ​​ക്കി​​യശേ​​ഷം അ​​വി​​ടെത്ത​​ന്നെ പാ​​ര്‍ക്ക് ചെ​​യ്യ​​ണം.
പ​​റാ​​ല്‍, കു​​മ​​രം​​ക​​രി ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രു​​ന്ന​​വ​​ര്‍ മ​​തു​​മൂ​​ല ജം​​ഗ്ഷ​​നി​​ലെ​​ത്തി അ​​വി​​ടെ​​നി​​ന്നും എ​​സ്ബി ​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ വ​​ന്ന് ആ​​ളെ ഇ​​റ​​ക്കി​​യശേ​​ഷം അ​​വി​​ടെ പാ​​ര്‍ക്ക് ചെ​​യ്യ​​ണം. ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തു​​നി​​ന്നും എ​​ത്തു​​ന്ന​​വ​​ര്‍ എ​​സ്ബി ​​ഹൈ​​സ്‌​​കൂ​​ള്‍ ജം​​ഗ്ഷ​​നി​​ല്‍ ആ​​ളെ ഇ​​റ​​ക്കി ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ലും വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ ബൈ​​പാ​​സ് റോ​​ഡി​​ലും പാ​​ര്‍ക്ക് ചെ​​യ്യ​​ണം.
ബു​​ധ​​ന്‍
ഫാ​​ത്തി​​മാ​​പു​​രം, തൃ​​ക്കൊ​​ടി​​ത്താ​​നം തി​​രു​​വ​​ല്ല ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നും വ​​രു​​ന്ന​​വ​​ര്‍ ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ മു​​നിസി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യം ഗ്രൗ​​ണ്ടി​​ല്‍ ആ​​ളെ ഇ​​റ​​ക്കി അ​​വി​​ടെ പാ​​ര്‍ക്ക് ചെ​​യ്യ​​ണം. വ​​ലി​​യ വാഹ​​ന​​ങ്ങ​​ള്‍ പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നി​​ല്‍ ആ​​ളെ ഇ​​റ​​ക്കി​​യ ശേ​​ഷം എ​​സ്ബി ​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യ​​ണം.
കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന​​വ​​ര്‍ എ​​സ്ബി ​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ആ​​ളെ ഇ​​റ​​ക്കി വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​വി​​ടെ പാ​​ര്‍ക്ക് ചെ​​യ്യ​​ണം.​​ ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തു​നി​​ന്നും എ​​ത്തു​​ന്ന​​വ​​ര്‍ റെ​​യി​​ല്‍വേ ജം​​ഗ്ഷ​​നി​​ലെ​​ത്തി ബൈ​​പാ​​സ് റോ​​ഡി​​ലൂ​​ടെ മ​​തു​​മൂ​​ല വ​​ന്ന് എ​​സ്ബി ​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ആ​​ളെ ഇ​​റ​​ക്കി വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​വി​​ടെ പാ​​ര്‍ക്ക് ചെ​​യ്യു​​ണം. കു​​ട്ട​​നാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നും എ​​ത്തു​​ന്ന​​വ​​ര്‍ എ​​സി റോ​​ഡി​​ല്‍ നി​​ന്നും ഇ​​എം​​എ​​സ് റോ​​ഡ് വ​​ഴി മാ​​ര്‍ക്ക​​റ്റ് ഭാ​​ഗ​​ത്തെ​​ത്തി ആ​​ളെ ഇ​​റ​​ക്കി ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ വെ​​ജി​​റ്റ​​ബി​​ള്‍ മാ​​ര്‍ക്ക​​റ്റ് മൈ​​താ​​ന​​ത്തും വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ ച​​ന്ത​​ക്ക​​ട​​വ് ഗ്രൗ​​ണ്ട് ബോ​​ട്ടു​​ജെ​​ട്ടി റോ​​ഡി​​ലും പാ​​ര്‍ക്ക് ചെ​​യ്യ​​ണം.