സമുദായ നിലപാട് രാഷ്‌ട്രീയ നേതാക്കള്‍ നിശ്ചയിക്കേണ്ട: കത്തോലിക്ക കോണ്‍ഗ്രസ്
Sunday, March 19, 2023 10:40 PM IST
പാ​​ലാ: സ​​മു​​ദാ​​യ​​ത്തി​​ന്‍റെ നി​​ല​​പാ​​ട് രാ​ഷ്‌​ട്രീ​യ നേ​​താ​​ക്ക​​ള്‍ തീ​​രു​​മാ​​നി​​ക്കേ​​ണ്ടെ​ന്നും ആ​​വ​​ശ്യ സ​​മ​​യ​​ത്ത് യു​​ക്ത​​വും ശ​​ക്ത​​വു​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കാ​​ന്‍ സ​​മു​​ദാ​​യം സ​​ജ്ജ​​മാ​​ണ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്രസ് പാ​​ലാ രൂ​​പ​​ത നേ​​തൃ​​സ​​മ്മേ​​ള​​നം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടാ​​യി ത​​ക​​ര്‍​ന്ന​​ടി​​ഞ്ഞ റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​രു​​ടെ ദീ​​ന രോ​​ദ​​ന​​മാ​​ണ് മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി പ്ര​​ക​​ടി​​പ്പി​​ച്ച​​ത്. റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​രെ നി​​ര​​ന്ത​​രം അ​​വ​​ഗ​​ണി​​ക്കു​​ന്ന രാ​​ഷ്‌​ട്രീ​യ പാ​​ര്‍​ട്ടി​​ക​​ളും നേ​​താ​​ക്ക​​ളും ന​​ട​​ത്തു​​ന്ന​​ത് ക​​ര്‍​ഷ​​ക വ​​ഞ്ച​​ന​​യാ​​ണ്.
സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ റ​​ബ​ര്‍ ക​​ര്‍​ഷ​​ക​​നു വേ​​ണ്ടി നീ​​ക്കി​വ​​ച്ച 600 കോ​​ടി രൂ​​പ​​യി​​ല്‍ ഒ​​രു പൈ​​സ പോ​​ലും ക​​ര്‍​ഷ​​ക​​ന് ല​​ഭ്യ​​മാ​​ക്കി​​യി​​ല്ല. 250 രൂ​​പ അ​​ടി​​സ്ഥാ​​ന വി​​ല ന​​ല്‍​കു​​മെ​​ന്ന പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ലെ വാ​​ഗ്ദാ​​ന​​ത്തെ​​ക്കു​​റി​​ച്ച് കു​​റ്റ​​ക​​ര​​മാ​​യ മൗ​​നം പു​​ല​​ര്‍​ത്തു​​ന്നു. കേ​​ന്ദ്രം ഭ​​രി​​ച്ച ര​​ണ്ടാം യു​​പി​​എ സ​​ര്‍​ക്കാ​​ര്‍ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​രോ​​ട് കാ​​ണി​​ച്ച ദ്രോ​​ഹ​​ങ്ങ​​ള്‍ ക​​ര്‍​ഷ​​ക​​ര്‍ വി​​സ്മ​​രി​​ക്കി​​ല്ല.
കേ​​ന്ദ്ര ഭ​​രി​​ക്കു​​ന്ന ബി​ജെ​പി ​സ​​ര്‍​ക്കാ​​ര്‍ നി​​കു​​തി​​യി​​ള​​വു​​ക​​ള്‍ വ്യാ​​പ​​ക​​മാ​​ക്കി അ​​നി​​യ​​ന്ത്രി​​ത​​മാ​​യ ഇ​​റ​​ക്കു​​മ​​തി തു​​ട​​രു​​ക​​യാ​​ണ്.
ജീ​​വി​​തം ദുഃ​സ​​ഹ​​മാ​​യ ക​​ര്‍​ഷ​​ക​​ൻ റ​​ബ​​റി​​ന് ന്യാ​​യ​​വി​​ല ല​​ഭ്യ​​മാ​​ക്കു​​ന്ന സ​​ര്‍​ക്കാ​​രു​​ക​​ളെ​​യും രാ​ഷ്‌​ട്രീ​യ പാ​​ര്‍​ട്ടി​​ക​​ളെ​​യും പി​​ന്തു​​ണ​​ക്കാ​​ന്‍ ത​​യാ​​റാ​​കും. ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥ​​യി​​ല്‍ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ വോ​​ട്ടാ​​യി മാ​​റു​​ക സ്വ​​ഭാ​​വി​​ക​​മാ​​ണ​​ന്നും പ്ര​​സി​​ഡ​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ നി​​ധീ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
സ​​മ്മേ​​ള​​ന​​ത്തി​​ല്‍ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, രൂ​​പ​​ത ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​സ് വ​​ട്ടു​​കു​​ളം, സ​​ഭാ വ​​ക്താ​​വ് സാ​​ജു അ​​ല​​ക്‌​​സ് തെ​​ങ്ങും​​പ​​ള്ളി​​ക്കു​​ന്നേ​​ല്‍, രൂ​​പ​​ത ട്ര​​ഷ​​റ​​ര്‍ ജോ​​ണ്‍​സ​​ണ്‍ വീ​​ട്ടി​​യാ​​ങ്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.