വൈക്കം ​സ​ത്യ​ഗ്ര​ഹ​ ശ​താ​ബ്ദി; സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു
Sunday, March 19, 2023 10:40 PM IST
വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന ത​​ല ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ളു​​ടെ വി​​പു​​ല​​മാ​​യ ന​​ട​​ത്തി​​പ്പി​​നു സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് തു​​റ​​ന്നു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
വൈ​​ക്കം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ ജ​​ന​​ക്കൂ​​ട്ടം പ​​ങ്കെ​​ടു​​ക്കു​​ന്ന ച​​ട​​ങ്ങാ​​യി സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് മാ​​റ്റി​​യെ​​ടു​​ക്കാ​​ൻ എ​​ല്ലാ​​വ​​രും ഒ​​രു​​മി​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു.
സി.​​കെ. ആ​​ശ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ അ​​ധ്യ​​ക്ഷ രാ​​ധി​​ക ശ്യാം, ​​ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ആ​​ര്‍​ഡി​​ഒ പി.​​ജി. രാ​​ജേ​​ന്ദ്ര​​ബാ​​ബു, ന​​ഗ​​ര​​സ​​ഭാം​​ഗം ബി​​ന്ദു ഷാ​​ജി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ സി​​ന്ധു സ​​ജീ​​വ​​ന്‍, ബി. ​​രാ​​ജ​​ശേ​​ഖ​​ര​​ന്‍, ഏ​​ബ്ര​​ഹാം പ​​ഴ​​യ​​ക​​ട​​വ​​ന്‍, അ​​ശോ​​ക​​ന്‍ വെ​​ള്ള​​വേ​​ലി, ക​​വി​​ത രാ​​ജേ​​ഷ്, സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി സി. ​​അ​​ജോ​​യി, ത​​ഹ​​സി​​ല്‍​ദാ​​ര്‍ കെ. ​​വി​​ജ​​യ​​ന്‍, സ​​ത്യ​​ഗ്ര​​ഹ മ്യൂ​​സി​​യം സൂ​​പ്ര​​ണ്ട് പി.​​കെ. സ​​ജീ​​വ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.