കു​മ​ര​കം പ​ള്ളി​ച്ചി​റ​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം
Sunday, March 19, 2023 11:44 PM IST
കു​​മ​​ര​​കം: പ​​ള്ളി​​ച്ചി​​റ​​യ്ക്ക് സ​​മീ​​പം നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന സ്വ​​കാ​​ര്യ റി​​സോ​​ർ​​ട്ടു​വ​​ക സ്ഥ​​ല​​ത്ത് വീ​​ണ്ടും വ​​ൻ അ​​ഗ്നി​​ബാ​​ധ.
ക​​ഴി​​ഞ്ഞ ആ​​ഴ്ച തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ സ്ഥ​​ല​​ത്തു​ത​​ന്നെ​​യാ​​ണ് വീ​​ണ്ടും തീ ​​ആ​​ളി​ക്ക​ത്തി​​യ​​ത്. നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​കാ​​തെ കി​​ട​​ന്നി​​രു​​ന്ന കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കാ​​ണ് ക​​ഴി​​ഞ്ഞ രാ​​ത്രി തീ​​പി​​ടി​​ച്ച​​ത്. അ​​ഗ്നി​​ബാ​​ധ​​യെ തു​​ട​​ർ​​ന്ന് ചി​​ല കെ​​ട്ടി​​ട​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും ചി​​ല​​തു ഭാ​​ഗി​​ക​​മാ​​യും ക​​ത്തി​​ന​​ശി​​ച്ചു. കോ​​ട്ട​​യ​​ത്തു​​നി​​ന്നെ​​ത്തി​​യ ഫ​​യ​​ർ ഫാേ​​ഴ്സ് യൂ​​ണി​​റ്റു​​ക​​ളാ​​ണ് തീ ​​അ​​ണ​​ച്ച​​ത്.
അ​​ഞ്ചു യൂ​​ണി​​റ്റു​ക​​ളാ​​ണ് തീ​​യ​​ണ​​ക്കാ​​നാ​​യി എ​​ത്തി​​യി​​രു​​ന്ന​​ത്. പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ വ​​ൻ ശേ​​ഖ​​രം സ​​മീ​​പ​​ത്ത് കൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന​​ത് തീ ​​ആ​​ളി​​പ്പ​​ട​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​താ​​യും പ​​റ​​യു​​ന്നു. മും​​ബെ ആ​​സ്ഥാ​​ന​​മാ​​യ പ​​നോ​​ര​​മി​​ക് ഗ്രൂ​​പ്പ് ഓ​​ഫ് ക​​മ്പ​​നി വ​​ക സ്ഥ​​ല​​ത്താ​​ണ് തീ ​​പി​​ടി​ത്ത​​മു​ണ്ടാ​​യ​​ത്. ഇ​​വി​​ടെ തു​​ട​​രെ ഉ​​ണ്ടാ​​കു​​ന്ന തീ​​പി​​ടി​ത്ത​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ള്ള​​താ​​യും ആ​​രോ​​പ​​ണ​​മു​​ണ്ട്. സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​രു​​ടെ​​യും മ​​ദ്യ​​പ സം​​ഘ​​ത്തി​​ന്‍റെ​യും രാ​​ത്രി​​കാ​​ല സ​​ങ്കേ​​ത​​മാ​​യി ഇ​​വി​​ടം മാ​​റി​​യ​​താ​​ണ് തീ ​​പി​​ടി​​ത്ത​​ത്തി​​നു പി​​ന്നി​​ലെ​​ന്നാ​​ണ് സ​​മീ​​പ​വാ​​സി​​ക​​ളു​​ടെ ആ​​രാേ​​ാപ​​ണം.