കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Sunday, March 19, 2023 11:44 PM IST
കോ​​ട്ട​​യം:​ കാ​​പ്പാ ചു​​മ​​ത്തി ജി​​ല്ല​​യി​​ൽ​നി​​ന്നു നാ​​ടു​​ക​​ട​​ത്തി. ഗാ​​ന്ധി​​ന​​ഗ​​ർ പെ​​രു​​മ്പാ​​യി​​ക്കാ​​ട് ഉ​​ണ്ണി മേ​​സ്തി​​രി​​പ്പ​​ടി ഭാ​​ഗ​​ത്ത് പ​​രി​​ത്തു​​ശേ​​രി മാ​​ത്യു മ​​ക​​ൻ ഡോ​​ണ്‍ മാ​​ത്യു (23) എ​​ന്ന​​യാ​​ളെ​​യാ​​ണ് കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം ജി​​ല്ല​​യി​​ൽ നി​​ന്ന് ആ​​റു​​മാ​​സ​​ത്തേ​​യ്ക്ക് നാ​​ടു​​ക​​ട​​ത്തി​​യ​​ത്.
ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​ ​കാ​​ർ​​ത്തി​​കി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ കു​​റേ വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​യി ഗാ​​ന്ധി​​ന​​ഗ​​ർ, കോ​​ട്ട​​യം ഈ​​സ്റ്റ് എ​​ന്നീ സ്റ്റേ​​ഷ​​ൻ അതിർത്തികളിൽ അ​​ടി​​പി​​ടി, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ്.​ ജ​​ന​​ങ്ങ​​ളു​​ടെ സ്വൈ​​ര്യ ജീ​​വ​​ത​​ത്തി​​ന് ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്ന കു​​റ്റ​​വാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​യാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് സ്വീ​​ക​​രി​​ച്ചു​​വ​​രു​​ന്ന​​ത്.
തു​​ട​​ർ​​ന്നും ഇ​​ത്ത​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ കാ​​പ്പാ പോ​​ലു​​ള്ള ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് പ​​റ​​ഞ്ഞു.