ആ​ശ്രി​ത പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, March 19, 2023 11:46 PM IST
കോ​​ട്ട​​യം: പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക പെ​​ൻ​​ഷ​​ൻ പ​​ദ്ധ​​തി​​യു​​ടെ നി​​യ​​മാ​​വ​​ലി​​യി​​ൽ നി​​ഷ്ക്ക​​ർ​​ഷി​​ച്ച​​തു പോ​​ലെ ആ​​ശ്രി​​ത പെ​​ൻ​​ഷ​​ൻ തു​​ക നി​​ല​​വി​​ലു​​ള്ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക പെ​​ൻ​​ഷ​​ൻ തു​​ക​​യു​​ടെ പ​​കു​​തി​​യാ​​യി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന് സീ​​നി​​യ​​ർ ജേ​​ണ​​ലി​​സ്റ്റ്സ് ഫോ​​റം സം​​സ്ഥാ​​ന ക​​മ്മി​റ്റി യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ പ​​കു​​തി പെ​​ൻ​​ഷ​​ൻ തു​​ക മാ​​ത്രം ല​​ഭി​​ക്കു​​ന്ന​​വ​​രു​​ടെ പെ​​ൻ​​ഷ​​ൻ ഫു​​ൾ പെ​​ൻ​​ഷ​​നാ​​യി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്ര​​സി​​ഡ​​ന്‍റ് എ. ​​മാ​​ധ​​വ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​പി. വി​​ജ​​യ​​കു​​മാ​​ർ, ക​​ൺ​​വീ​​ന​​ർ എ​​ൻ.​​ശ്രീ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മീ​​ഡി​​യ അ​​ക്കാ​​ദ​​മി ഫെ​​ലോ​​ഷി​​പ്പ് നേ​​ടി​​യ ഫോ​​റം മു​​ൻ പ്ര​​സി​ഡ​ന്‍റ് ഡോ. ​​ന​​ടു​​വ​​ട്ടം സ​​ത്യ​​ശീ​​ല​​ൻ, വി.​ ​ജ​​യ​​കു​​മാ​​ർ, വി​​വി​​ധ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ച ചെ​​റു​​ക​​ര സ​​ണ്ണി ജോ​​സ​​ഫ്, സ​​ന​​ൽ പി. ​​തോ​​മ​​സ് എ​​ന്നി​​വ​​രെ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു.