സ​ർ​ക്കാ​ർഭൂ​മി​യി​ലെ കൈ​യേ​റ്റം റ​വ​ന്യുസം​ഘം ഒ​ഴി​പ്പി​ച്ചു
Monday, March 20, 2023 10:48 PM IST
കൂ​ട്ടി​ക്ക​ൽ: സ​ർ​ക്കാ​ർഭൂ​മി കൈ​യേ​റി​യ​വ​രെ റ​വ​ന്യുസം​ഘം ഒ​ഴി​പ്പി​ച്ചു. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട വാ​ഗ​മ​ൺ ത​ങ്ങ​ൾ​പാ​റ​യ്ക്ക് സ​മീ​പ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി സ​ർ​ക്കാ​ർഭൂ​മി കൈ​യേ​റി നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന ഭൂ​മി​യി​ലേ​ക്ക് റ​വ​ന്യുഭൂ​മി കൈ​യേ​റി റോ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് റ​വ​ന്യുസം​ഘ​മെ​ത്തി നി​ർ​മാ​ണം ന​ട​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഇ​ത് അ​വ​ഗ​ണി​ച്ച് വീ​ണ്ടും റോ​ഡു​പ​ണി തു​ട​രു​ക​യാ​യി​രു​ന്നു. 150 മീ​റ്റ​റോ​ളം റ​വ​ന്യുഭൂ​മി കൈ​യേ​റി​യാ​യി​രു​ന്നു നി​ർ​മാ​ണം. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച റ​വ​ന്യുസം​ഘ​മെ​ത്തി വീ​ണ്ടും ജോ​ലി ത​ട​ഞ്ഞു. കോ​ൺ​ക്രീ​റ്റ് ജോ​ലി ന​ട​ക്കു​ന്ന​തു ത​ട​ഞ്ഞ അ​ധി​കൃ​ത​ർ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു കോ​ൺ​ക്രീ​റ്റ് പൊ​ളി​ച്ചു​നീ​ക്കു​ക​യും റോ​ഡ് കു​ഴി​യാ​ക്കു​ക​യും ചെ​യ്തു.

സ​ർ​ക്കാ​ർഭൂ​മി കൈ​യേ​റി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.