പ​ള്ളി​ക്ക​ത്തോ​ട്ടിൽ വാർഷികപദ്ധതിക്ക് അംഗീകാരം
Monday, March 20, 2023 10:48 PM IST
പ​ള്ളി​ക്ക​ത്തോ​ട്: പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 46.50 ല​ക്ഷം രൂ​പ​യു​ടെ 19 പ​ദ്ധ​തി​ക​ളും സേ​വ​ന​മേ​ഖ​ല​യി​ൽ 2.98 കോ​ടി രൂ​പ​യു​ടെ 79 പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ 137 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം.
വ​നി​താ ഘ​ട​ക പ​ദ്ധ​തി​ക്കാ​യി 13.19 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി 19.6 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​നി​ത​ക​ൾ​ക്കാ​യി ഫി​റ്റ്ന​സ് സെ​ന്‍റ​ർ, വ്യ​ക്തി​ഗ​ത തൊ​ഴി​ൽ സം​രം​ഭ പ​ദ്ധ​തി എ​ന്നി​വ​യും ന​ട​പ്പാ​ക്കും. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ്, വാ​ട്ട​ർ ടാ​ങ്ക് വി​ത​ര​ണ പ​ദ്ധ​തി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി അ​ങ്ക​ണ​വാ​ടി ക​ലോ​ത്സ​വം, വ​യോ​ജ​ന​ങ്ങ​ളു​ടെ കാ​യി​ക​മേ​ള എ​ന്നി​വ ഈ ​വ​ർ​ഷം ന​ട​ത്തും. സ്കൂ​ൾ, ആ​ശു​പ​ത്രി​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ 50 ല​ക്ഷ​വും ഉ​ൾ​പ്പെ​ടു​ത്തി.
20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ഞ്ചാ​യ​ത്ത്‌ ക​മ്യൂ​ണി​റ്റി ഹാ​ൾ ന​വീ​ക​രി​ക്കും. ലൈ​ഫ് പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ന്ന പാ​ർ​പ്പി​ട മേ​ഖ​ല​യ്ക്ക് ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 80 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.