മണിമലയിൽ യുഡിഎഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്‌​ക​രി​ച്ചു
Monday, March 20, 2023 10:53 PM IST
മ​ണി​മ​ല: അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രു​ടെ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി രൂ​പീ​ക​രി​ക്കു​ന്ന അ​ഞ്ചം​ഗ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സെ​ല​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്ക് സി​പി​എം, സി​പി​ഐ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യ മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്‌​ക​രി​ച്ചു.
യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.
അ​ര്‍​ഹ​ത​യു​ള്ള​വ​രെ മാ​റ്റി​നി​ര്‍​ത്തി പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ഭ​ര​ണ​ക​ക്ഷി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​തെ സ്വ​ന്തം ഇ​ഷ്ട​ക്കാ​രെ വി​വി​ധ ത​സ്തി​ക​ളി​ല്‍ തി​രി​കെ ക​യ​റ്റു​ന്ന​തി​നു​ള്ള നീ​ക്ക​ത്തെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.
ക​മ്മി​റ്റി ബ​ഹി​ഷ്‌​ക​ര​ണ​ത്തി​നു​ശേ​ഷം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പി.​ജെ. ജോസഫ് കു​ഞ്ഞ്, പി.​ജി. പ്ര​കാ​ശ്, പി.​എ​സ്. ജ​മീ​ല, മി​നി മാ​ത്യു എന്നി​വ​ര്‍ പ്ര​സം​ഗിച്ചു.