പാറത്തോട്: പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന പാറത്തോട് പഞ്ചായത്തിന്റെ ഭിന്നശേഷി കലാമേള പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
75,000 രൂപ വകയിരുത്തിയാണ് ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത് കലാമേള സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്തംഗങ്ങളായ സിന്ധു മോഹനൻ, ജോണിക്കുട്ടി മഠത്തിനകം, ടി. രാജന്, കെ.കെ. ശശികുമാര്‍, സോഫി ജോസഫ്, ഷേര്‍ലി വര്‍ഗീസ്, സുമിന അലിയാര്, കെ.യു. അലിയാര്, ജോസിന അന്ന ജോസ്, ആന്റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജയിംസ്, കെ.എ. സിയാദ്, ബീനാ ജോസഫ്, ജിജി ഫിലിപ്പ്, കെ.പി. സുജീലന്‍, സെക്രട്ടറി എൻ. അനൂപ്, ഐസിഡിഎസ് സൂപ്പർവൈസർ രശ്മി കൃഷ്ണൻ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കലോത്സവത്തിൽ പങ്കാളികളായ മുഴുവൻ ഭിന്നശേഷിക്കാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.