മെ​മു​വി​ന്‍റെ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ചു
Monday, March 20, 2023 11:13 PM IST
ക​ടു​ത്തു​രു​ത്തി: പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കു​മൊ​ടു​വി​ല്‍ മെ​മു​വി​ന്‍റെ കോ​ച്ചു​ക​ള്‍ റെ​യി​ല്‍വേ പു​നഃ​സ്ഥാ​പി​ച്ചു. എ​റ​ണാ​കു​ളം - കോ​ട്ട​യം പാ​ത​യി​ലെ ജ​ന​പ്രി​യ സ​ര്‍വീ​സു​ക​ളാ​യ കൊ​ല്ലം - എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം - കൊ​ല്ലം മെ​മു സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ളാ​ണ് റെ​യി​ല്‍വേ പു​നഃ​സ്ഥാ​പി​ച്ച​ത്.
അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ പേ​രി​ല്‍ കോ​ച്ചു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച റെ​യി​ല്‍വേ​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​ര്‍ന്നി​രു​ന്നു. 12 കോ​ച്ചു​ക​ളു​ള്ള മെ​മു സ​ര്‍വീ​സി​ലെ നാ​ല് കോ​ച്ചു​ക​ളാ​ണു ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ലം വെ​ട്ടി​ക്കു​റ​ച്ച​ത്. വി​വി​ധ പാ​സ​ഞ്ച​ര്‍ അ​സോ​സി​യേ​ഷ​നു​ക​ളും യാ​ത്ര​ക്കാ​രും ന​ല്‍കി​യ പ​രാ​തി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ദ്യം ദീ​പി​ക​യും തു​ട​ര്‍ന്നു മ​റ്റു മാ​ധ്യ​മ​ങ്ങ​ളും ന​ല്‍കി​യ വാ​ര്‍ത്ത​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് റെ​യി​ല്‍വേ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച​ത്.
കൊ​ച്ചി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ ഐ​ടി ജീ​വ​ന​ക്കാ​ര്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും എ​റ​ണാ​കു​ള​ത്തെ നി​ര​വ​ധി​യാ​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്ന​വ​ർ​ക്കു​മ​ട​ക്കം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ് ഈ ​സ​ര്‍വീ​സു​ക​ള്‍.