നാ​ട​കം നി​രോ​ധി​ക്ക​ണം: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ
Monday, March 20, 2023 11:13 PM IST
പാ​ലാ: ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്യ​ത്തി​ന്‍റെ പേ​രി​ല്‍ സ​ന്യ​സ്ത​രെ അ​പ​മാ​നി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും വി​വാ​ദ​മാ​യി​രി​ക്കു​ന്ന കക്കുക​ളി നാ​ട​കം നി​രോ​ധി​ക്ക​ണ​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് എംഎല്‍​എ.
ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്‍​ഡി​എ​ഫ് വാ​ഗ്ദാ​നം ചെ​യ​്ത റ​ബ​റി​ന്‍റെ അ​ടി​സ്ഥാ​ന വി​ല 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും വി​ല​സ്ഥി​ര​താ ഫ​ണ്ട് കു​ടി​ശി​ക എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​ളി​ങ്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, ഡോ. ​ഗ്രേ​സ​മ്മ മാ​ത്യു, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.