വ​ഴി അ​ട​ച്ചു​കെ​ട്ടാ​നു​ള്ള റെ​യി​ല്‍വേ നീ​ക്ക​ത്തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി സ​മ​രം ശ​ക്ത​മാ​ക്കു​ന്നു
Monday, March 20, 2023 11:25 PM IST
ചി​ങ്ങ​വ​നം: പൂ​വ​ന്‍തു​രു​ത്ത് മേ​ല്‍പാ​ല​ത്തി​നു സ​മീ​പം നി​ര​വ​ധി വീ​ട്ടു​കാ​രു​ടെ സ​ഞ്ചാ​ര​മാ​ര്‍ഗ​മാ​യ വ​ഴി അ​ട​ച്ചു​കെ​ട്ടാ​നു​ള്ള റെ​യി​ല്‍വേ നീ​ക്ക​ത്തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി സ​മ​രം ശ​ക്ത​മാ​ക്കു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം വ​ഴി അ​ട​യ്ക്കാ​നാ​യി റെ​യി​ല്‍വേ അ​ധി​കൃ​ത​ര്‍ എ​ത്തി​യ​പ്പോ​ള്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം സി​ബി ജോ​ണ്‍, വാ​ര്‍ഡംഗം വാ​സ​ന്തി സ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തു​ക​യും റെ​യി​ല്‍വേ ലൈ​നി​ല്‍ ക​യ​റി​നി​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​തോ​ടെ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.
പ​തി​റ്റാ​ണ്ടു​ക​ളാ​യി 23 വീ​ട്ടു​കാ​രു​ടെ ഏ​ക​മാ​ര്‍ഗ​വും 60 കു​ടും​ബ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ര്‍ഗം സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ വ​ഴി​യാ​ണി​ത്. എ​ന്തു​വി​ല​കൊ​ടു​ത്തും അ​ട​ച്ചു​കെ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​മ​ര​സ​മി​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു സ്ഥ​ല​ത്ത് ദീ​പം തെ​ളി​ച്ചു സ​മ​ര​സ​മി​തി പ്ര​തി​ഷേ​ധി​ക്കും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും.